കളിക്കുന്നതിനിടെ കിണറ്റിൽ വീണ ഒന്നര വയസുകാരനെ പെൺകുട്ടി അതിസാഹസികമായി രക്ഷപ്പെടുത്തി
സ്വന്തം ലേഖിക
പട്ടാമ്പി: നാഗലശ്ശേരി മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷ ഷാഹിനയുടെയും ഒരുവയസുകാരനായ മകൻ മുഹമ്മദ് ഹിസാം തഹാൻ വീട്ടിലെ കിണറിന്റെ അരികിൽ നിന്ന് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കിണറിലേക്ക് വീണത്. ഉടൻ തന്നെ ഐഷയുടെ സഹോദരി ഐഫ പിറകെ കിണറിലേക്ക് എടുത്തുചാടി.
പതിനെട്ട് കോൽ ആഴമുള്ളതായിരുന്നു കിണർ. കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് ശരീരത്തോട് ചേർത്ത് വച്ച് നീന്തിയും തുഴഞ്ഞും നിൽക്കുകയായിരുന്നു ഐഫ. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികളായ അമിദും, അബ്‌റാറും പിന്നാലെ കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ ഇവർ ഉയർത്തി നിർത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പൊലീസും പട്ടാമ്പിയിൽ നിന്നുള്ള ഫയർ യൂണിറ്റും എത്തിയാണ് കുഞ്ഞിനെയും മറ്റ് മൂന്ന് പേരെയും കിണറിൽ നിന്ന് രക്ഷിച്ചത്.
Third Eye News Live
0