എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം; വെല്‍ഫെയര്‍ പാര്‍ട്ടി

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം; വെല്‍ഫെയര്‍ പാര്‍ട്ടി


സ്വന്തം ലേഖിക

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഇത് സംബന്ധിച്ച് തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമം കൊണ്ടുവരണം. തങ്ങളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലെ നിയമനം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലങ്ങളായി മാനേജ്‌മെന്റുകള്‍ നിയമിക്കുകയും സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ചെയ്യുന്ന രീതിയാണ് എയ്ഡഡ് സ്‌കൂളുകളില്‍ തുടരുന്നത്. സംവരണ തത്വം പാലിക്കാറില്ല എന്നു മാത്രമല്ല നാമമാത്രമായ പ്രാതിനിധ്യം പോലും പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നിയമനത്തില്‍ ലഭ്യമാകാറില്ലെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group