എഐ സഹായത്തോടെ മമ്മൂട്ടിയെ മുപ്പതുകളില്‍ അവതരിപ്പിച്ച്‌ പുതിയ സിനിമ ഒരുങ്ങുന്നു ; ചിത്രത്തെക്കുറിച്ചുള്ള സൂചന നൽകി ബി ഉണ്ണികൃഷ്ണന്‍

എഐ സഹായത്തോടെ മമ്മൂട്ടിയെ മുപ്പതുകളില്‍ അവതരിപ്പിച്ച്‌ പുതിയ സിനിമ ഒരുങ്ങുന്നു ; ചിത്രത്തെക്കുറിച്ചുള്ള സൂചന നൽകി ബി ഉണ്ണികൃഷ്ണന്‍

സ്വന്തം ലേഖകൻ

മമ്മൂട്ടിയെ മുപ്പതുകളില്‍ അവതരിപ്പിച്ച്‌ പുതിയ സിനിമ ഒരുങ്ങുന്നു. എഐ സഹായത്തോടെ മുപ്പതുകളിലുള്ള കഥാപാത്രത്തെ ഒരുക്കാന്‍ താരം സമ്മതം പറഞ്ഞു കഴിഞ്ഞു.

സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊച്ചിയിലെ നിയോ ഫിലിം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള സൂചന ബി ഉണ്ണികൃഷ്ണന്‍ നല്‍കിയത്. അതേസമയം സിനിമയെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐ സാങ്കേതികവിദ്യ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. വലിയ മുതല്‍മുടക്ക് ആവശ്യമായി വരുന്നതോടെ സിനിമാ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഹോളിവുഡ് ചിത്രങ്ങള്‍ കാലങ്ങളായി ഉപയോഗിക്കുന്ന ഡീ ഏജിങ് സാങ്കേതിക വിദ്യ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായത് ‘ഇന്ത്യന്‍ 2’ വാര്‍ത്തയായതോടെയാണ്. ചിത്രത്തില്‍ കമല്‍ഹാസന്‍ ഉള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ക്കായി ഡീ ഏജിങ് വിദ്യ ഉപയോഗിക്കുന്നുണ്ട്.

വെങ്കട് പ്രഭു ചിത്രം ‘GOAT’ല്‍ വിജയ്യെ ചെറുപ്പമായി അവതരിപ്പിക്കുന്നുണ്ട്. ‘ഗോസ്റ്റ്’ എന്ന കന്നഡ സിനിമയില്‍ നടന്‍ ശിവ രാജ്കുമാറിനായി ഡിജിറ്റല്‍ ഡി-ഏജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. അണിയറയിലുള്ള മമ്മൂട്ടി ചിത്രം മലയാള സിനിമയാണോ എന്നതില്‍ വ്യക്തതയില്ല. അങ്ങനെയെങ്കില്‍ മലയാളത്തില്‍ ആദ്യമായി ഡീ ഏജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുക ഈ മമ്മൂട്ടി ചിത്രത്തിലാകും.