play-sharp-fill
വേഗ നിയന്ത്രണം കാറ്റിൽ പറത്തി നിരത്തുകളിലൂടെ ചീറിപ്പായുന്ന മന്ത്രിമാർ..! ഗതാഗത നിയമം കർക്കശമാക്കിയാൽ ഏറ്റവും കൂടുതൽ പിഴ ഒടുക്കേണ്ടിവരുന്നതും ഇവർ…! എന്നാൽ എഐ ക്യാമറകളിൽ ഏമാമ്മാർ കുടുങ്ങില്ല ..! കുടുങ്ങിയാലും പിഴയില്ല ; ക്യാമറകൾ സാധാരണക്കാരനെ പിഴിയാൻ മാത്രം ; പിഴിയുന്ന കാശില്‍  അടിച്ചുപൊളിക്കാൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 എഐ ക്യാമറകളിലൂടെ ഗതാഗത നിയമലംഘനത്തിന് നാളെ മുതൽ പിഴ ചുമത്തും. എന്നാൽ, മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ ക്യാമറയിൽ കുടുങ്ങിയാലും പിഴ അടക്കേണ്ടിവരില്ല. പ്രമുഖരെ ഒഴിവാക്കാനാണ് തീരുമാനം. പലപ്പോഴും വേഗ നിയന്ത്രണം കാറ്റിൽ പറത്തി നിരത്തുകളിലൂടെ പായുന്നത് മന്ത്രിമാരുൾപ്പെടെയുള്ളവരാണ്.

നിയമം കർക്കശമാക്കിയാൽ ഏറ്റവും കൂടുതൽ പിഴ ഒടുക്കേണ്ടിവരുന്നതും ഇവരായിരിക്കും. ഈ സാഹചര്യത്തിലാണ് പ്രമുഖർക്ക് ‘ഇളവ്’ അനുവദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമറയിൽ പിടിച്ചെടുക്കുന്ന നിയമലംഘനങ്ങൾ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാകും നോട്ടിസ് അയയ്ക്കുക. ഗതാഗത നിയമലംഘനങ്ങൾക്ക് ഒരുദിവസം 30,000 പിഴ നോട്ടിസുകൾ അയയ്ക്കാനാകും.

726 എഐ ക്യാമറകളിൽ 625 എണ്ണം ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളിൽ മൂന്നുപേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്താൻ മാത്രമുള്ളതാണ്