play-sharp-fill
രാഹുല്‍ ഒരു വ്യക്തിയുടെയും സ്ഥാനാര്‍ഥിയല്ല, പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. പാര്‍ട്ടിക്കാര്‍ ആഗ്രഹിച്ച, ജനങ്ങള്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥി : ഷാഫി പറമ്പില്‍

രാഹുല്‍ ഒരു വ്യക്തിയുടെയും സ്ഥാനാര്‍ഥിയല്ല, പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. പാര്‍ട്ടിക്കാര്‍ ആഗ്രഹിച്ച, ജനങ്ങള്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥി : ഷാഫി പറമ്പില്‍

സ്വന്തം ലേഖകൻ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വ്യക്തിയുടെയും സ്ഥാനാര്‍ഥിയല്ലെന്ന് വടകര എംപി ഷാഫി പറമ്പില്‍. പാര്‍ട്ടി ആഗ്രഹിച്ച, ജനങ്ങള്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ് അദ്ദേഹമെന്നും സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും രാഹുലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാഫി പറഞ്ഞു.

ഒരുകാലത്തും താന്‍ പാര്‍ട്ടിയേക്കാള്‍ വലിയവനല്ലെന്നും പാര്‍ട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്ത നേതൃത്വത്തിന് നന്ദി. പാലക്കാട്ടെ പാര്‍ട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണിത്. പാര്‍ട്ടി ഒറ്റക്കെട്ടായി അതിനു പിന്നിലുണ്ടാകും. യുഡിഎഫ് നേതൃത്വത്തിന്റെ പിന്തുണയോടെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ്. പാലക്കാടിന്റെ രാഷ്ട്രീയ ബോധം, രാഹുലിന് കേരളം മുഴുവന്‍ ആഗ്രഹിക്കുന്ന ഉജ്ജ്വല വിജയം നേടിത്തരുമെന്നാണ് പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും യുഡിഎഫിന്റെ വിജയത്തിനായി ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. രാഹുല്‍ ഒരു വ്യക്തിയുടെയും സ്ഥാനാര്‍ഥിയല്ല, പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. പാര്‍ട്ടിക്കാര്‍ ആഗ്രഹിച്ച, ജനങ്ങള്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ് രാഹുലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഇപ്പോഴത്തെ പ്രശ്‌നങ്ങളൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണിപ്പോള്‍. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പാലക്കാട് കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച ഭൂരിപക്ഷം രാഹുലിന് കിട്ടാനുള്ള സാധ്യതയുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.