അഗ്നിപഥ് റിക്രൂട്ട്മെന്റ് തീയതികൾ പ്രഖ്യാപിച്ചു; കരസേനയിൽ വിജ്ഞാപനം നാളെ; വ്യോമസേനയില്‍ ജൂൺ 24ന്; നാവികസേനയില്‍ ജൂണ്‍ 25നാണ് വിജ്ഞാപനം നല്‍കുക
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് തീയതികളില്‍ തീരുമാനമായി.
കരസേന അഗ്നിവീര്‍ വിജ്ഞാപനം നാളെ പ്രഖ്യാപിക്കും. ഓഗസ്‌റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി നടക്കും. പരിശീലനം ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നും രണ്ട് ബാച്ചായി നടത്തുമെന്ന് സൈനികകാര്യ വകുപ്പ് അഡി. സെക്രട്ടറി ലഫ്.ജനറല്‍ അനില്‍ പുരി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വ്യോമസേനയില്‍ ഈ മാസം 24നാണ് രജിസ്‌ട്രേഷന്‍. ഓണ്‍ലൈന്‍ പരീക്ഷ ജൂലായ് 10ന് നടത്തും. ഡിസംബര്‍ 30ന് ആദ്യ ബാച്ച് പരിശീലനം ആരംഭിക്കും. നാവികസേനയില്‍ ജൂണ്‍ 25നാണ് വിജ്ഞാപനം നല്‍കുക. ഒരുമാസത്തിനകം പരീക്ഷ നടത്തും.
നവംബര്‍ 21ന് പരിശീലനം ആരംഭിക്കും.
സിയാച്ചിനിലും മറ്റും ജോലിനോക്കുന്ന സൈനികര്‍ക്ക് ലഭിക്കുന്ന അതേ അലവന്‍സുകള്‍ അഗ്‌നിവീരര്‍ക്കും ലഭിക്കുമെന്നും അനില്‍ പുരി പറഞ്ഞു. വനിതകള്‍ക്കും അഗ്നിപഥിലൂടെ തൊഴില്‍ ലഭിക്കും. നാവികസേനയില്‍ സെയിലര്‍ ആയാകും നിയമനം.
അടുത്ത നാലഞ്ച് വര്‍ഷത്തിനകം സൈനികരുടെ എണ്ണം 50000-60000 ആക്കും. തുടര്‍ന്ന് 90,000മുതല്‍ ഒരു ലക്ഷംവരെ ഇത് വര്‍ദ്ധിക്കും. ഇപ്പോള്‍ 46,000 പേരെയാണ് ജോലിയ്ക്ക് നിശ്ചയിച്ചിരിക്കുന്നതെങ്കിലും വരുംകാലത്ത് ഇത് 1.25 ലക്ഷമായി ഉയര്‍ത്തുമെന്ന് ലഫ്. ജനറല്‍ അനില്‍ പുരി അറിയിച്ചു.