play-sharp-fill
വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് :  പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമെന്ന്  ഡബ്ല്യുസിസി

വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് : പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമെന്ന് ഡബ്ല്യുസിസി

സ്വന്തം ലേഖകൻ
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസുമായി കോഴിക്കോട് സ്വദേശിനി. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍, പീഡനക്കേസില്‍ പരാതിക്കാരി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട്, എറണാകുളം സൗത്ത് പോലീസ് നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു, ഇതിന് പിന്നാലെ, യുവതി വീണ്ടും പരാതിയുമായി രംഗത്ത് വരികയായിരുന്നു.


നേരത്തെ, തനിക്കെതിരായി ബലാത്സംഗക്കേസ് നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു, യഥാര്‍ത്ഥ ഇര താനാണെന്നും അവകാശപ്പെട്ടു. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് മാനനഷ്ടക്കേസ് കൊടുക്കുമെന്നും വിജയ് ബാബു വ്യക്തമാക്കി.

അതേസമയം, വിജയ് ബാബുവിന്റെ വെളിപ്പെടുത്തലിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി രംഗത്തെത്തി. പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും, നിയമപ്രകാരം ശിക്ഷാര്‍ഹവുമാണെന്ന് ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഇതിനെതിരെ, കര്‍ശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.