play-sharp-fill
പ്രസവത്തെ തുടർന്ന് ആദിവാസി യുവതി മരിച്ചു..!! ചികിത്സാ പിഴവെന്ന് ആരോപണം..! വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ

പ്രസവത്തെ തുടർന്ന് ആദിവാസി യുവതി മരിച്ചു..!! ചികിത്സാ പിഴവെന്ന് ആരോപണം..! വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ

കൽപ്പറ്റ: പ്രസവത്തെ തുടർന്ന് ആദിവാസി യുവതി മരിച്ചത് ചികിത്സാ പിഴവുമൂലമെന്ന് ആരോപണം. വയനാട് കൽപറ്റയിലാണ് സംഭവം. മുണ്ടേരി മരവയൽ കോളനിയിലെ അമൃതയാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. യുവതിയെ ആദ്യം പ്രവേശിപ്പിച്ച കൽപറ്റ ജനറൽ ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ യുവതിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീകുമാർ മുകുന്ദൻ പറഞ്ഞു. ഈ മാസം ഒന്നിനാണു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ അമൃത ആൺകുഞ്ഞിന് ജന്മം നൽകിയത്.

ആരോഗ്യനില മോശമായതോടെ അമൃതയെയും കുഞ്ഞിനെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുഞ്ഞിനു നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല.