പൊരുതുന്ന അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ജ്വാല
സ്വന്തം ലേഖകൻ
കോട്ടയം: താലിബാനെതിരെ പൊരുതുന്ന അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധ്സ്‌ക്വയറിൽ ഐക്യദാർഢ്യ ജ്വാല തെളിയിച്ചു. പരിപാടികൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ അജീഷ് വടവാതൂർ, അനൂപ് അബൂബക്കർ, അബുതാഹിർ, റാഷ്മോൻ ഓറ്റാത്തിൽ, രഞ്ജിത്ത് ശിവദാസ് എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0