കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തി; പൊലീസ് എത്തിയപ്പോൾ ആത്മഹത്യയെന്നു മൊഴി നൽകി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ
തേർഡ് ഐ ബ്യൂറോ
കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഭാര്യമാരെ കൊലപ്പെടുത്തുന്നതും പീഡിപ്പിക്കുന്നതുമായ കേസുകൾ വർദ്ധിക്കുന്നു.
ഏറ്റവും ഒടുവിൽ വീണ്ടും കൊല്ലത്തു നിന്നാണ് ആത്മഹത്യകൊലപാതകമായി മാറിയത്. മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമാണ് എന്നു കണ്ടെത്തിയ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.
ഉമയനല്ലൂർ മൈലാപ്പൂർ തൊടിയിൽ പുത്തൻ വീട്ടിൽ നിഷാനയാണ് (27) ശനിയാഴ്ച രാവിലെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് നിസാം(39) ആണ് അറസ്റ്റിലായത്.
ഭാര്യ തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ നിഷാനയുടെ കഴുത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
കാമുകിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.