play-sharp-fill
കാല്‍പ്പാദം പുറത്തുകാണുന്ന തരം ചെരിപ്പുകള്‍ ധരിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ ആക്രമിച്ചു; പുരുഷന്മാര്‍ക്കൊപ്പമല്ലാതെ പൊതുനിരത്തിലിറങ്ങരുത്; സ്ത്രീകള്‍ ഇനി ജോലിക്ക് പോകേണ്ട; നിയന്ത്രണം കടുപ്പിച്ച് താലിബാന്‍; അഫ്ഗാന്‍ സര്‍ക്കാര്‍ മണിക്കൂറുകള്‍ക്കകം നിലംപതിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖകന്‍

കാബൂള്‍ : താലിബാന്‍ കാബൂളിനെ തൊട്ടരികെ എത്തിയതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ ഏത് നിമിഷവും നിലംപതിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ അഫ്ഗാന്‍ സ്ത്രീകളെ അടിമകളായി മാറ്റുന്ന അവകാശലംഖനങ്ങളും യഥേഷ്ടം അരങ്ങേറുന്നു.

പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളിലെ പ്രവേശനം താലിബാന്‍ ഭീകരവാദികള്‍ വിലക്കി. കൂടാതെ കാല്‍പ്പാദം പുറത്തുകാണുന്ന തരം ചെരിപ്പുകള്‍ ധരിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ കഴിഞ്ഞദിവസം തീവ്രവാദികള്‍ ആക്രമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താഖര്‍ പ്രവിശ്യയില്‍ ബൈക്കില്‍ യാത്രചെയ്ത പെണ്‍കുട്ടികളെയാണ് കാല്‍പ്പാദം പുറത്തു കാണുന്ന ചെരിപ്പ് ധരിച്ചതിന് ആക്രമണത്തിന് ഇരയായത്. താലിബാന്‍ തീവ്രവാദികളുമായി രാജ്യത്തെ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനും വിലക്കുണ്ട്. അഫ്ഗാനിസ്ഥാന്റെ മൂന്നില്‍ രണ്ടുഭാഗവും നിലവില്‍ താലിബാന്‍ കീഴടക്കി.

താലിബാന്റെ മനുഷ്യാവകാശലംഘനങ്ങളെ ഭയന്ന് മേയ് മാസം അവസാനം മുതല്‍ ഇതുവരെ 2,50,000 അഫ്ഗാന്‍ പൗരന്മാര്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ, അഭയാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഏജന്‍സി വ്യക്തമാക്കുന്നു. ഇതില്‍ എണ്‍പതു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.