അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ താലിബാനു മുൻപിൽ കീഴടങ്ങി; ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന് അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് അ​ഫ്ഗാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്ദു​ൾ സ​ത്താ​ർ മി​ർ​സാ​ക്ക്‌​വ​ൽ; യു.എൻ രക്ഷാസമിതി യോഗം ഉടൻ ചേരും

അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ താലിബാനു മുൻപിൽ കീഴടങ്ങി; ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന് അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് അ​ഫ്ഗാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്ദു​ൾ സ​ത്താ​ർ മി​ർ​സാ​ക്ക്‌​വ​ൽ; യു.എൻ രക്ഷാസമിതി യോഗം ഉടൻ ചേരും

സ്വന്തം ലേഖകൻ

കാ​ബൂ​ൾ: താ​ലി​ബാ​നു മുന്നിൽ കീ​ഴ​ട​ങ്ങി അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ. ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന് അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് അ​ഫ്ഗാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്ദു​ൾ സ​ത്താ​ർ മി​ർ​സാ​ക്ക്‌​വ​ൽ പ​റ​ഞ്ഞു.

കാബൂൾ നഗരത്തിൽ ആക്രമണങ്ങൾ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.വീഡിയോ രൂപത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താ​ലി​ബാ​ൻ ക​മാ​ൻ​ഡ​ർ മു​ല്ല അ​ബ്ദു​ൾ ഗ​നി ബ​റാ​ദ​ർ ആ​വും അ​ഫ്ഗാ​ൻറെ പു​തി​യ പ്ര​സി​ഡ​ൻറെ​ന്നാ​ണ് സൂ​ച​ന.

സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര​കൈ​മാ​റ്റ​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​ക്ക​ൾ റോ​യി​ട്ടേ​ഴ്സി​നോ​ട് പ്ര​തി​ക​രി​ച്ചു.

അതേസമയം, അഫ്ഗാൻ വിഷയം ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി ഉടൻ യോഗം ചേരുമെന്ന് റഷ്യ വ്യക്തമാക്കി.

റഷ്യൻ വിദേശകാര്യമന്ത്രി സമീർ കാബുലോവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായി അഫ്ഗാൻ പ്രസിഡന്റ് കാബൂളിൽ നിന്ന് പുറത്തുകടന്നുവെന്ന വാർത്തകളെ തള്ളുന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പ്രസിഡന്റ് കൊട്ടാരത്തിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.