ധോണിയുമായുള്ള പ്രണയ കഥ തുറന്നു പറഞ്ഞ് തെന്നിന്ത്യൻ താരം: റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തൽ തകർന്ന പ്രണയത്തെപ്പറ്റി
തേർഡ് ഐ സ്‌പോട്‌സ്
ലണ്ടൻ: ക്രിക്കറ്റും സിനിമാ ലോകവും എപ്പോഴും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ക്രിക്കറ്റ്-സിനിമാ താരങ്ങൾ ഒരുപാടുണ്ട്. വിരാട് കോഹ്ലിയും അനുഷ്‌ക ശർമയും ഒരു ഉദാഹരണം.
ധോണിയുടെ പേരും പലപ്പോഴും പല നടിമാരുമായും ചേർത്തുവെക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡിലെ സൂപ്പർ നായികയായ ദീപിക പദുക്കോണിന്റെ പേരും ധോണിയുടെ പേരിനൊപ്പം ചേർത്തുവെക്കപ്പെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ ഒരിക്കൽ ധോണിയുടെ പേരിനൊപ്പം ഉയർന്നു വന്ന പേരായിരുന്നു റായ് ലക്ഷ്മിയുടേത്. മലയാളികൾക്കും സുപരിചിതയാണ് റായ് ലക്ഷ്മി.
ഒരുപാട് സിനിമകളിൽ നായികയായി മലയാളികളുടേയും മറ്റ് തെന്നിന്ത്യൻ സിനിമ മേഖലകളുടേയും ഹൃദയം കീഴടക്കിയ നടിയാണ് റായ് ലക്ഷ്മി. ഒരുകാലത്ത് ധോണിയും റായ് ലക്ഷ്മിയും തമ്മിലുള്ള പ്രണയ ഗോസിപ്പുകൾ മാധ്യമങ്ങളിലെ സ്ഥിരം ചർച്ചയായിരുന്നു. എന്നാൽ പിന്നീട് ഇവർ പിരിയുകയായിരുന്നു.
ധോണിയും റായ് ലക്ഷ്മിയും പിരിഞ്ഞുവെങ്കിലും ഇരുവരേയും കുറിച്ച് പലപ്പോഴായി മാധ്യമങ്ങൾ ചർച്ച ചെയ്യാറുണ്ട്. പിരിഞ്ഞിട്ടും തുടരുന്ന ഈ റിപ്പോർട്ടുകളോടുള്ള തന്റെ അതൃപ്തി റായ് ലക്ഷ്മി പരസ്യമായി തന്നെ അറിയിച്ചിട്ടുണ്ട്. 2009 ലായിരുന്നു ധോണിയും റായ് ലക്ഷ്മിയും അടുക്കുന്നതും അകലുന്നതുമെല്ലാം. തന്റെ ജീവിത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധമെന്നായിരുന്നു പിന്നീട് ഇതേക്കുറിച്ച് റായ് ലക്ഷ്മി തന്്നെ പറഞ്ഞത്.
ഒരിക്കൽ താരം ഇതേക്കുറിച്ച് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു. ”അടുത്തെങ്ങും വിട്ടു പോകാത്തൊരു കറയോ പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാൻ മനസിലാക്കുന്നു. ഇപ്പോഴും ആളുകൾ അതേക്കുറിച്ച് പറയാനുള്ള ഉർജ്ജം കണ്ടെത്തുന്നുവെന്ന് അറിയുന്നത് തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ധോണിയുടെ ഭൂതകാലത്തെക്കുറിച്ച് പറയുമ്‌ബോഴെല്ലാം മാധ്യമങ്ങൾ ഞങ്ങളുടെ ബന്ധത്തെ എടുത്തു കൊണ്ട് വരും. എനിക്ക് തോന്നുന്നത് ഒരുകാലത്ത് എന്റെ മക്കൾ പോലും അത് ടിവിയിൽ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ്”.
ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞുവെങ്കിലും തങ്ങൾക്കിടയിൽ ഇപ്പോഴും ബഹുമാനമുണ്ടെന്നാണ് റായ് ലക്ഷ്മി പറയുന്നത്. ”എനിക്കവനെ നന്നായി അറിയാം. അതിനെ എങ്ങനെ വിളിക്കണമെന്ന് അറിയില്ല. കാരണം അതൊരിക്കലും വർക്ക് ഔട്ട് ആയിരുന്നില്ല. ഞങ്ങൾ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവൻ മുന്നോട്ട് പോവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം. ഞാൻ ഇന്ന് വളരെ സന്തുഷ്ടയാണ്, ജോലിയാണ് എനിക്ക് പ്രധാനപ്പെട്ടത്” എന്നായിരുന്നു താരം പറഞ്ഞത്.
ധോണിയും റായ് ലക്ഷ്മിയും കണ്ടുമുട്ടിയത് 2008 ലായിരുന്നു. സുരേഷ് റെയ്നയോടൊപ്പം ഒരു ബർത്ത്ഡേ പാർട്ടിയ്ക്ക് പോയപ്പോഴായിരുന്നു ധോണി താരത്തെ കണ്ടുമുട്ടുന്നത്. പിന്നീട് ഒരിക്കൽ ധോണി വിവാഹാഭ്യർത്ഥന നടത്തിയാൽ താൻ തയ്യാറാകുമെന്ന് വരെ റായ് ലക്ഷ്മി പറഞ്ഞിരുന്നു. എന്തായാലും ആ ബന്ധം അധികം വൈകാതെ തന്നെ അവസാനിച്ചു. പിന്നീട് 2010 ൽ ധോണി സാക്ഷിയെ വിവാഹം കഴിച്ചു. ഇരുവർക്കും ഒരു മകളുണ്ട്. സോഷ്യൽ മീഡിയയിലെ താരമാണ് ധോണിയുടേയും സാക്ഷിയുടേയും മകൾ.