play-sharp-fill
സ്മാർട്ട് ഫോൺ ചലഞ്ച് വിദ്യാർഥികൾക്ക് കരുതലായി; അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എംഎൽഎയ്ക്കൊപ്പം ഉദാരമതികളുടെ സമ്മാനം 100 മൊബൈൽ ഫോണുകൾ

സ്മാർട്ട് ഫോൺ ചലഞ്ച് വിദ്യാർഥികൾക്ക് കരുതലായി; അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എംഎൽഎയ്ക്കൊപ്പം ഉദാരമതികളുടെ സമ്മാനം 100 മൊബൈൽ ഫോണുകൾ

സ്വന്തം ലേഖകൻ

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ
സ്മാർട്ട് ഫോൺ ചലഞ്ച് ആഹ്വാനത്തെ തുറന്ന മനസോടെ ഏറ്റുവാങ്ങിയവർ
100 മൊബൈൽ ഫോണുകളുമായി മുന്നോട്ടുവന്നു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ
പാവപ്പെട്ട വിദ്യാർഥികളുടെ ഓൺലൈൻ പഠന സഹായത്തിനായി ഇന്ന് നൂറു
കുട്ടികൾ സ്മാർട് ഫോണുകൾ നിർവൃതിയോടെ ഏറ്റുവാങ്ങുമ്പോൾ സംസ്ഥാനത്തിനു
തന്നെ ഇതൊരു മാതൃകാ സംരംഭമായി മാറുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് ലക്ഷത്തിലധികം രൂപ സമാഹരിച്ച് യാഥാർത്ഥ്യമാക്കിയ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് എംഎൽഎ സർവീസ് ആർമിയുടെ യുവ വോളണ്ടിയർമാരാണ്.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ നിർധനരായ വിദ്യാർഥികൾക്ക്
ഓൺലൈൻ പഠനം സുഗമമാക്കാൻ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
എംഎൽഎ ആവിഷ്‌കരിച്ച ഈ പദ്ധതിയുടെ ഒന്നാം ഘട്ടമായി നൽകുന്ന 100 മൊബൈൽ ഫോൺ വിതരണത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മുണ്ടക്കയം സെന്റ്
ജോസഫ്സ് ഗേൾസ് സ്‌കൂളില നടത്തപ്പെടും.

പാവപ്പെട്ട കുട്ടികൾക്ക് പഠനം മുടങ്ങാതിരിക്കാൻ വ്യക്തികളും സ്ഥാപനങ്ങളും
സംഘടനകളും സ്മാർട്ട് ഫോണുകൾ സംഭാവന നൽകിയാണ് ഈ സംരംഭത്തെ
ജനകീയമാക്കുന്നത്. 500 ലധികം അപേക്ഷകരിൽ നിന്ന് ഏറ്റവും യോഗ്യരായവർക്കാണ്
ഒന്നാം ഘട്ടത്തിൽ ഫോൺ നൽകുന്നത്.

ജനകീയ കൂട്ടായ്മയിൽ
സ്മാർട്ട് ഫോൺ ചലഞ്ച് പദ്ധതി തുടരുകയും ചെയ്യും. കോവിഡും
സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെ ഒട്ടേറെ വിദ്യാർഥികളാണ്
സ്മാർട്ട് ഫോണില്ലാതെ പഠനം നിറുത്താൻ നിർബന്ധിതരാകുന്നത്.
രക്ഷിതാക്കളും വീടും സ്ഥലവുമില്ലാത്ത ഏറ്റവും നിർധന
വിദ്യാർഥികളെയാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിലേക്ക് വിവിധ
മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷിന്റെ അധ്യക്ഷതയിൽ കൂടുന്ന ഉത്ഘാടന യോഗത്തിൽ ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ
പഞ്ചായത്ത് അംഗം പി ആർ അനുപമ, കേരളാ കോൺഗ്രസ് (എം) സംസ്ഥാന
സ്റ്റീയറിംഗ് കമ്മറ്റിയംഗം ജോർജ്ജുകുട്ടി അഗസ്തി, സി പി ഐ (എം) ഏരിയാ സെക്രട്ടറി കെ
രാജേഷ്, പാറത്തോട് പഞ്ചായത്ത്
പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സാജൻ
കുന്നത്ത്, സി പി ഐ ജില്ലാ കമ്മറ്റിയംഗം കെ റ്റി പ്രമദ്
പഞ്ചായത്തംഗങ്ങളായ ജിനീഷ് മുഹമ്മദ്, ഡയസ് കോക്കാട്ട്, കേരള
കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ചാർളി കോശി, ഹെഡ്മിസ്ട്രസ് സി.
ചാർളിൻ ,പി റ്റി എ പ്രസിഡന്റ് ജിജി നടയ്ക്കൽ
കെ എസ് സി (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളിൽ,
യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ് മാത്യൂസ് വെട്ടുകല്ലുകുഴി,
ഡൊമിനിക്ക് കല്ലാടൻ, ടോം മനയ്ക്കൻ തുടങ്ങിയർ പ്രസംഗിക്കും. ജാൻസ്
വയലിക്കുന്നേൽ സ്വാഗതം ആശംസിക്കും.