സാഹസികർക്ക് സ്വാഗതം: വാഗമൺ അഡ്വഞ്ചർ ടൂറിസം പാർക്ക് 24ന് തുറക്കും

സാഹസികർക്ക് സ്വാഗതം: വാഗമൺ അഡ്വഞ്ചർ ടൂറിസം പാർക്ക് 24ന് തുറക്കും

 

സ്വന്തം ലേഖകൻ

ഇടുക്കി : സാഹസിക സഞ്ചാരികൾക്ക് സ്വാഗതം വാഗമൺ അഡ്വഞ്ചർ ടൂറിസം പാർക്ക് 24ന് രാവിലെ 10ന് തുറക്കുമെന്ന് കലക്ടർ എച്ച് ദിനേശൻ. പീരുമേട് നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് ഇ എസ് ബിജിമോൾ എംഎൽഎ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യം എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പ്രധാന മാലിന്യ ഉറവിട കേന്ദ്രങ്ങളിലും സ്ഥാപിക്കാൻ നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി. സഞ്ചാരികളെ ആകർഷിക്കുന്നതിന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി റിഫ്രഷ്മെന്റ് കം കംഫർട്ട് സ്റ്റേഷൻ എല്ലാ കേന്ദ്രങ്ങളിലും ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും കലക്ടർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈഫ് പദ്ധതി, മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തുടർ പ്രവർത്തനം, സത്രം, മൊട്ടക്കുന്ന്, അരുവിക്കുഴി, പരുന്തുംപാറ, പാഞ്ചാലിമേട് എന്നീ ടൂറിസം പദ്ധതികളുടെയും എംഎൽഎയുടെ എസ്ഡിഎഫ്, എഡിഎഫ്, പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളുടെ അവലോകനവും കലക്ടറുടെ ചേമ്ബറിൽ ചേർന്ന യോഗത്തിൽ നടത്തി.