play-sharp-fill
എഡിഎമ്മിന്റെ മരണത്തിൽ ദുരൂഹത: താൻ രാത്രിയിൽ തന്നെ ട്രെയിനിൽ കയറിയെന്ന് വീട്ടുകാരെ അറിയിച്ചതായി വിവരം: അങ്ങനെയെങ്കിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എങ്ങനെ? വേദിയില്‍ നേരിട്ട അപമാനം ഭാര്യയോട് തുറന്നുപറഞ്ഞ ശേഷമായിരുന്നു പുറപ്പെട്ടത്: രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടതും നവീന്‍ തന്നെ; ട്രെയിനില്‍ കയറിയതിന് ശേഷം നവീന് എന്തു സംഭവിച്ചുവെന്ന് കുടുംബം

എഡിഎമ്മിന്റെ മരണത്തിൽ ദുരൂഹത: താൻ രാത്രിയിൽ തന്നെ ട്രെയിനിൽ കയറിയെന്ന് വീട്ടുകാരെ അറിയിച്ചതായി വിവരം: അങ്ങനെയെങ്കിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എങ്ങനെ? വേദിയില്‍ നേരിട്ട അപമാനം ഭാര്യയോട് തുറന്നുപറഞ്ഞ ശേഷമായിരുന്നു പുറപ്പെട്ടത്: രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടതും നവീന്‍ തന്നെ; ട്രെയിനില്‍ കയറിയതിന് ശേഷം നവീന് എന്തു സംഭവിച്ചുവെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹത. യാത്രയയപ്പ് ചടങ്ങില്‍ അപമാനിക്കപ്പെട്ട അന്ന് രാത്രി താന്‍ ട്രെയിനില്‍ കയറിയെന്ന് നവീന്‍ കുടുംബത്തിന് സന്ദേശം അയച്ചിരുന്നുവെന്ന് നാട്ടുകാരി ഒരു പ്രാദേശിക ചാനലിനോട് വെളിപ്പെടുത്തി.

രാത്രി വരെ മക്കളുമായി നവീന്‍ സംസാരിച്ചു. രാവിലെ അഞ്ച് മണിയാകുമ്പോള്‍ താന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുമെന്നും, അവിടെ വരണമെന്നും നവീന്‍ കുടുംബത്തോട് ആവശ്യപ്പെട്ടെന്നും നാട്ടുകാരി പറയുന്നു.

എന്നാല്‍ ട്രെയിനില്‍ കയറിയതിന് ശേഷം നവീന് എന്തു സംഭവിച്ചുവെന്നതാണ് ന്നാണ് കുടുംബം ചോദിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടെന്നും നാട്ടുകാരി വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”യാത്രയയപ്പ് കഴിഞ്ഞ ദിവസം നവീന്‍ ബാബു കുടുംബത്തെ വിളിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വേദിയില്‍ അപമാനിച്ചു. മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കുടുംബത്തോട് പറഞ്ഞു. നാട്ടിലേക്ക് വരാനും, ഇവിടെ ജോലിയില്‍ ജോയിന്‍ ചെയ്യാനുമായിരുന്നു ഭാര്യ നവീന് നല്‍കിയ മറുപടി.

എട്ട് മണിയായപ്പോള്‍ താന്‍ ട്രെയിനില്‍ കയറിയെന്ന് നവീന്‍ കുടുംബാംഗങ്ങള്‍ക്ക് സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോള്‍ ട്രെയിനിലാണ്, എസിയിലാണ് എന്നായിരുന്നു മറുപടി. രാവിലെ റെയില്‍വേ സ്റ്റേഷനില്‍ വന്നാല്‍ മതിയെന്നും നവീന്‍ കുടുംബത്തോട് നിര്‍ദ്ദേശിച്ചു.

നവീനുമായി സംസാരിക്കുമ്പോള്‍ മറ്റ് ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. രാത്രി 11.10 വരെ മക്കളുമായി നവീന്‍ സംസാരിച്ചു. രാവിലെ അഞ്ച് മണിക്ക് താന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നും, 5.30 ആകുമ്പോള്‍ സ്‌റ്റേഷനില്‍ വരണമെന്നുമായിരുന്നു നവീന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടത്.

പിന്നീട് അവര്‍ ഉറങ്ങി. തുടര്‍ന്ന് നവീന്‍ ആവശ്യപ്പെട്ടതുപോലെ കുടുംബം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു. ട്രെയിനില്‍ കയറിയ ആള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നാണ് അവര്‍ ചോദിക്കുന്നത്. അവര്‍ക്ക് ചില സംശയങ്ങളുണ്ട്”