play-sharp-fill
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗം സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം വീഡിയോ ക്യാമറാന്‍മാര്‍ പകര്‍ത്താത്തതില്‍ ദുരൂഹതാ ആരോപണം ശക്തം; പിആര്‍ഡിക്കാരെന്ന് കരുതി കയറ്റിവിട്ടത് കണ്ണൂര്‍ വിഷനെയും

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗം സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം വീഡിയോ ക്യാമറാന്‍മാര്‍ പകര്‍ത്താത്തതില്‍ ദുരൂഹതാ ആരോപണം ശക്തം; പിആര്‍ഡിക്കാരെന്ന് കരുതി കയറ്റിവിട്ടത് കണ്ണൂര്‍ വിഷനെയും

ണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗം സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം വീഡിയോ ക്യാമറാന്‍മാര്‍ പകര്‍ത്താ ത്തതില്‍ ദൂരുഹതയെന്ന ആരോപണം ശക്തമാകുന്നു.

സാധാരണ കലക്ടറേറ്റില്‍ എന്തു പരിപാടിയുണ്ടായാലും പി.ആര്‍ ഡി റിപ്പോര്‍ട്ടര്‍മാരും ചാനല്‍ ക്യാമറാമാന്‍മാരും കവര്‍ ചെയ്യുന്നതാണ്.

ഇവരാണ് വാര്‍ത്തയും ഫോട്ടോയും വീഡിയോയും മറ്റു മാധ്യമങ്ങള്‍ക്ക് നല്‍കാറുള്ളത്. എന്നാല്‍ സുപ്രധാനമായ പരിപാടിയെന്ന നിലയില്‍ പി ആര്‍.ഡി ഈ പരിപാടി മാത്രം കവര്‍ ചെയ്യാതിരുന്നതിലാണ് ദുരൂഹതയേറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത സി.പി.എം അനുകൂലികളായ ജീവനക്കാരാണ് പി.ആര്‍ഡി യില്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുമായി അടുത്ത ബന്ധം ഇവരില്‍ പലര്‍ക്കുമുണ്ട്. യാത്രയയപ്പ് യോഗത്തിലേക്ക് കണ്ണൂര്‍ വിഷന്‍ ചാനല്‍ ക്യാമറാമാന്‍മാര്‍ കടന്നുവരാന്‍ ഔദ്യോഗിക വാര്‍ത്താ സംഘം വിട്ടു നിന്നതാണ് കാരണമായത്. പി ആര്‍.ഡി വാര്‍ത്താ സംഘമാണെന്ന് കരുതിയാണ് കണ്ണൂര്‍ വിഷന്‍ ചാനല്‍ ക്യാമറാന്‍ മാരായ രണ്ടു പേരെ യാത്രയയപ്പ് സമ്മേളനത്തിലേക്ക് കടത്തിവിട്ടതെന്നാണ് സുരക്ഷാജീവനക്കാര്‍ നല്‍കിയ മൊഴി. ഇതു ഗുരുതരമായ വീഴ്ച്ചയാണെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ യാത്രയയപ്പ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച കണ്ണൂര്‍ വിഷന്‍ ചാനല്‍ ക്യാമറാമാന്‍മാരില്‍ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ വിഷന്‍ ക്യാമറാമാന്‍മാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്.

പി.പി ദിവ്യ യാത്രയയപ്പ് പരിപാടിക്ക് ക്ഷണിച്ചിരുന്നോയെന്ന കാര്യമായിരുന്നു പൊലിസ് അന്വേഷിച്ചത്. എന്നാല്‍ ഈ കാര്യത്തെ കുറിച്ചു അറിയില്ലെന്നും ക്യാമറാമാന്‍മാര്‍ വ്യക്തമാക്കി. ബ്യൂറോ ചീഫ് നല്‍കിയ അസൈന്‍മെന്റ് പ്രകാരമാണ് വന്നതെന്നായിരുന്നു ഇവരുടെ വിശദീകരണം. ഇതിനു ശേഷം കണ്ണൂര്‍ വിഷന്‍ ബ്യുറോ ചീഫ് മനോജ് മയ്യില്‍ നിന്നും പൊലിസ് മൊഴിയെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി വാര്‍ത്താപരമായ കൈമാറ്റങ്ങള്‍ക്കായി തൊഴില്‍പരമായബന്ധം പുലര്‍ത്തിയിരുന്നുവെന്ന് മനോജ് മയ്യില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 14 ന് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ മനോജ് പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹമാണ് സ്ഥലത്തില്ലായിട്ടും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കണ്ണൂര്‍ വിഷന്‍ വിഡിയോ അന്നേ ദിവസം തന്നെ പ്രമുഖ ചാനലുകളെല്ലാം ഷെയര്‍ ചെയ്തു വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം ചാനലുകളില്‍ പ്രവര്‍ത്തിക്കുന്നവരെയൊന്നും ചോദ്യം ചെയ്തിട്ടില്ല. ചാനല്‍ പ്രവര്‍ത്തകരെ കേസില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്താതെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലിസ് നീക്കും നടത്തുന്നത്.

ഇതിനിടെ പി പി ദിവ്യ തന്നെ ഫോണില്‍ വിളിച്ചതില്‍ അസ്വാഭാവിക തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങള്‍ അവര്‍ക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂര്‍ ജില്ലാ കലക്ടര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി പുറത്തുവന്നു. പി പി ദിവ്യയെ പ്രതി ചേര്‍ത്ത് ഏഴാം ദിവസവും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. വ്യാഴാഴ്ച്ചമുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവര്‍ത്തിച്ച കലക്ടര്‍ അരുണ്‍ കെ വിജയന്‍, യോഗത്തിന് മുമ്ബ് അവര്‍ ഫോണില്‍ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു.

പൊലീസിന് നല്‍കിയ മൊഴിയിലാണ് ആ ഫോണ്‍ കോളില്‍ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടര്‍ പറഞ്ഞത്. യാത്രയയപ്പ് യോഗത്തിനെ കുറിച്ച്‌ ദിവ്യ ചോദിച്ചപ്പോഴും അവര്‍ക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും കലക്ടര്‍ മൊഴി നല്‍കി.

ആരോപണത്തെക്കുറിച്ച്‌ അറിഞ്ഞതും യോഗത്തില്‍ മാത്രമെന്ന് മൊഴി. ക്ഷണിക്കാതെ എഡിഎമ്മിനെ അധിക്ഷേപിക്കാന്‍ ആസൂത്രണം ചെയ്താണ് പി പി ദിവ്യ എത്തിയതെന്ന് തെളിയിക്കുന്നതാണ് കലക്ടറുടെ മൊഴിയും.