play-sharp-fill
എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ; നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതിൽ തീരുമാനമെടുക്കാതെ അന്വേഷണ സംഘം; ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെയും കളക്ടറുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യ ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഹാജരാകണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകുന്നത്.

പത്ത് ദിവസത്തെ റിമാൻഡ് തടവിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതേസമയം, നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുക്കാൻ തീരുമാനം എടുത്തെങ്കിലും അതും രേഖപ്പെടുത്തിയിട്ടില്ല.

കമ്മീഷണറുടെ നേതൃത്വത്തിൽ പുതിയ സംഘം വന്ന ശേഷം ജില്ലാ കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണ് പാർട്ടി എന്നത് കൊണ്ടാണ് താൻ പത്തനംതിട്ട വരെ മൃതദേഹത്തെ അനുഗമിച്ചതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവ്യയുടേത് സദുദേശ പ്രസ്താവനയെന്നും യാത്രയയപ്പ് യോഗത്തിലെ ചില അവസാന വാചകങ്ങളാണ് തെറ്റായിപ്പോയതെന്നും കൂട്ടിച്ചേർത്തു.