ഗൂഗിള്‍ ട്രെൻഡിങ്ങില്‍ ഇടംപിടിച്ച് അദിതി റാവു ഹൈദരലി സിദ്ധാർത്ഥ് വിവാഹം
എറെ നാളത്തെ പ്രണയത്തിനുശേഷം സിദ്ധാർത്ഥും അദിതി റാവു ഹൈദരലിയും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
വിവാഹ വാർത്ത പുറത്തുവന്നതോടെ ഗൂഗിള്‍ ട്രെൻഡിങ്ങില്‍ ഇടംപിടിച്ചിരിക്കുകയാണ് അദിതി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൂഗിള്‍ ട്രെൻഡിങ് ടോപ്പില്‍ ഇടം പിടിച്ചവരില്‍ അദിതിയുമുണ്ട്.
ട്രെൻഡ് ഡോട് ഗൂഗിള്‍ പ്രകാരം 200,000 പേരാണ് അദിതിയെ ഗൂഗിളില്‍ സെർച്ച് ചെയ്തത്. സിദ്ധാർത്ഥുമായുള്ള വിവാഹത്തെക്കുറിച്ചുള്ള സൂചനകളൊന്നും തന്നെ താരം നല്‍കിയിരുന്നില്ല. ഇന്നലെ വിവാഹ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചതോടെയാണ് വിവാഹത്തെക്കുറിച്ച് ലോകം അറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു എന്നാണ് ചിത്രങ്ങളില്‍ ഇരുവരും വിശേഷിപ്പിച്ചത്. മഹാ സമുദ്രം (2021) എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അദിതിയും സിദ്ധാർത്ഥും പ്രണയത്തിലായത്. അദിതി മുമ്ബ് നടൻ സത്യദീപ് മിശ്രയെ വിവാഹം കഴിച്ചിരുന്നു. ഇരുവരും പിന്നീട് വേർപിരിയുകയും സത്യദീപ് ഫാഷൻ ഡിസൈനർ മസാബയെ വിവാഹം കഴിക്കുകയും ചെയ്തു.
ചിറ്റയിലാണ് സിദ്ധാർത്ഥ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. അദിതി റാവു ഹൈദാരി കഴിഞ്ഞ രണ്ട് വർഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. ‘ഗാന്ധി ടോക്സ്’, ഇംഗ്ലീഷ് സിനിമയായ ‘ലയണസ്’ എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.