അടിമാലിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 2 പേർക്ക് പരിക്കേറ്റു
ഇടുക്കി: കട്ടപ്പന അടിമാലിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അടൂരിലേക്ക് പോകുകയായിരുന്ന ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.
18 യാത്രക്കാരുമായി സഞ്ചരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അടിമാലിക്ക് സമീപം താഴേക്ക് മറിയുകയായിരുന്നു. ആളപായമില്ല. അപകടത്തിൽപ്പെട്ട ബസ്സിൽ നിന്നും പ്രദേശവാസികൾ ചേർന്നാണ് ആളുകളെ രക്ഷപ്പെടുത്തിയത്.
അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0