play-sharp-fill
കോട്ടയം അടിച്ചിറയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം: ഒരാൾക്ക് പരിക്ക്: അപകടം തിങ്കളാഴ്ച അർദ്ധരാത്രി:

കോട്ടയം അടിച്ചിറയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം: ഒരാൾക്ക് പരിക്ക്: അപകടം തിങ്കളാഴ്ച അർദ്ധരാത്രി:

 

സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ അടിച്ചിറയിൽ ബൈക്കും അന്തർ സംസ്ഥാന ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഗാന്ധിനഗർ കല്ലുപുരയ്ക്കൽ വീട്ടിൽ കെ.എസ് സുൽത്താൻ (22) ആണ് മരിച്ചത്.

 

ഒപ്പമുണ്ടായിരുന്ന തെള്ളകം വലിയകാലായിൽ തടത്തിപ്പറമ്പിൽ ബാദുഷ നിഷാദി (27) നെ തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർദ്ധരാത്രിയിലായിരുന്നു അപകടം.


 

ഏറ്റുമാനൂർ ഭാഗത്തു നിന്നും സംക്രാന്തി ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു ഇരുവരും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇവർ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ അന്തർ സംസ്ഥാന ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സുൽത്താന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.