play-sharp-fill
രാജ്യത്തെ ഏതൊരു പൗരന്റെയും പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്, സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കാൻ പോലും ആധാർ കാർഡ് നിർബന്ധമാണ്, എന്നാല്‍ ആധാർ കാർഡ് എല്ലാ സ്ഥലത്തും ഉപയോഗിക്കാൻ കഴിയില്ല എന്നുള്ള വസ്തുത അറിയാമോ?

രാജ്യത്തെ ഏതൊരു പൗരന്റെയും പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്, സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കാൻ പോലും ആധാർ കാർഡ് നിർബന്ധമാണ്, എന്നാല്‍ ആധാർ കാർഡ് എല്ലാ സ്ഥലത്തും ഉപയോഗിക്കാൻ കഴിയില്ല എന്നുള്ള വസ്തുത അറിയാമോ?

രാജ്യത്തെ ഏതൊരു പൗരന്റെയും പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. 2010-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആധാർ കാർഡ്, ഔദ്യോഗികവും വ്യക്തിപരവുമായ വിവിധ കാര്യങ്ങള്‍ക്കായി ഇന്ന് ഉപയോഗിക്കുന്നു.

കുട്ടികള്‍ക്കും മുതിർന്നവർക്കും രാജ്യത്ത് ആധാർ കാർഡ് ലഭിക്കും. സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കാൻ പോലും ആധാർ കാർഡ് നിർബന്ധമാണ്. എന്നാല്‍ ആധാർ കാർഡ് എല്ലാ സ്ഥലത്തും ഉപയോഗിക്കാൻ കഴിയില്ല എന്നുള്ള വസ്തുത അറിയാമോ? ചില പ്രത്യേക സാഹചര്യങ്ങളില്‍ ആധാർ കാർഡ് സമർപ്പിച്ചിട്ട് കാര്യമില്ല. ഇത് എന്തിനെല്ലാമാണെന്ന് പരിശോധിക്കാം.

1. പാസ്പോർട്ട് അപേക്ഷകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയില്‍ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്ബോള്‍ അഡ്രസ് പ്രൂഫ് നിർബന്ധമാണ്. എന്നാല്‍ വിലാസം തെളിയിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല. കാരണം, കാർഡില്‍ പൂർണമായ വിവരങ്ങള്‍ അടങ്ങിയിട്ടില്ല എന്നുള്ളതാണ്.

2. ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനും പാൻ കാർഡ് നേടാനും

ആദായ നികുതി റിട്ടേണുകള്‍ സമർപ്പിക്കാനും പുതിയ പാൻ കാർഡ് അപേക്ഷകള്‍ക്കും ആധാർ കാർഡ് എൻറോള്‍മെൻ്റ് ഐഡി സ്വീകാര്യമല്ല. എൻറോള്‍മെൻ്റ് ഐഡി താല്‍ക്കാലികമായി ഉപയോഗിക്കാമെങ്കിലും, ഇത് ആധാർ കാർഡിന് പകരം വയ്ക്കാൻ കഴിയില്ല എന്നുള്ളത് തന്നെയാണ് കാരണം.

രാജ്യത്ത് ഔദ്യോഗികമായ പല ആവശ്യങ്ങള്‍ക്കും ആധാർ കാർഡ് ഒരു സുപ്രധാന രേഖയായി ഉപയോഗിക്കപ്പെടുമെങ്കിലും മുകളില്‍ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങളില്‍ ആധാർ കാർഡോ എൻറോള്‍മെൻ്റ് ഐഡിയോ ഉപയോഗിക്കാൻ സാധിക്കില്ല. അതിന് പരിമിതികളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആധാറിന് പകരം ഉപയോഗിക്കാൻ കഴിയുന്ന ബദല്‍ രേഖകള്‍ ആവശ്യപ്പെട്ടേക്കാം. ഈ രേഖകള്‍ കൈവശം ഉണ്ടെന്ന് ഉറപ്പാക്കിയിട്ട് മാത്രം ഈ കാര്യങ്ങള്‍ക്കായി ഇറങ്ങുക.