‘ആരോട് പറയും ഈ ക്രൂരത’; ജോലി വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്തവരില്‍ നിന്നും വന്‍തുക തട്ടി; കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം; നടപടി കോട്ടയത്ത് സംഘടിപ്പിച്ച ഡി.ജി.പിയുടെ പരാതി പരിഹാര അദാലത്തില്‍
സ്വന്തം ലേഖകൻ
കോട്ടയം: സംസാരശേഷിയില്ലാത്ത നിരവധി പേരില്‍നിന്ന് കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം.
വെള്ളിയാഴ്ച എസ്.പി. ഓഫിസില്‍ നടന്ന ഡി.ജി.പിയുടെ പരാതി പരിഹാര അദാലത്തിലാണ് നടപടി. കോട്ടയം, പത്തനംതിട്ട ജില്ലക്കാരായ 13 പരാതിക്കാരാണ് അദാലത്തിന് വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങള്‍ക്ക് പണം തിരിച്ചുകിട്ടണമെന്ന ആവശ്യവുമായാണ് പരാതിക്കാര്‍ ഡി.ജി.പിയുടെ അദാലത്തില്‍ എത്തിയത്. പരാതി കേട്ട അദ്ദേഹം പല ജില്ലകളില്‍ നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലും സാമ്ബത്തിക കുറ്റകൃത്യമായതിനാലും കേസ് ക്രൈംബ്രാഞ്ചിന് വിടാമെന്ന് അറിയിക്കുകയായിരുന്നു. അതത് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പരാതിക്കാരെ ബന്ധപ്പെടുമെന്നും ഡി.ജി.പി അറിയിച്ചു.
സ്ത്രീകളടക്കം കേരളത്തിെന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 90 പേര്‍ തട്ടിപ്പിനിരയായതായി പരാതിക്കാര്‍ പറഞ്ഞു. പല ആളുകളാണ് ഇവരില്‍ നിന്ന് പണം വാങ്ങിയതെന്നാണ് പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ സജി ജോസഫ്, കുവൈത്ത് സ്വദേശി ബദര്‍ ഹെര്‍ലല്‍ ഫവാസ് എന്നിവര്‍ ചേര്‍ന്നാണ് ഒരു വിഭാഗത്തില്‍നിന്ന് പണം തട്ടിയത്.
ഇവരും സംസാരശേഷിയില്ലാത്തവരാണ്. വിഡിയോ കാളിലൂടെയാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ ബന്ധപ്പെട്ടിരുന്നത്. സജി ജോസഫ് നേരത്തേ കുവൈത്തില്‍ ജോലി ചെയ്തിരുന്നു.
ഈ പരിചയം വെച്ചാണ് ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞത്. ചിലര്‍ക്ക് ജലവിഭവ വകുപ്പിലാണ് േജാലി വാഗ്ദാനം ചെയ്തത്. മറ്റു ചിലര്‍ക്ക് പെയ്ന്റിങ് ജോലിയും. അടൂര്‍ പഴകുളം പന്തപ്ലാവില്‍ പുത്തന്‍വീട്ടില്‍ ജോണ്‍സന്‍ തോമസിന് നഷ്ടപ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്.
വായ്പ വാങ്ങിയാണ് 2019ല്‍ ഈ പണം ബാങ്ക് മുഖേന നല്‍കിയത്. ഉടന്‍ വിസ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല.ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫാക്കി. ഇപ്പോള്‍ വിവരമില്ല. 2020 ല്‍ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും എതിര്‍ഭാഗത്തുള്ളവര്‍ സംസാരശേഷിയില്ലാത്തവരായതിനാല്‍ ഇടപെടാന്‍ ബുദ്ധിമുട്ടാണെന്നാണ് അറിയിച്ചത്. മറ്റൊരു വിഭാഗത്തില്‍ നിന്ന് പണം വാങ്ങിയത് എറണാകുളം സ്വദേശിയായ സുബ്രഹ്മണ്യനാണ്. ഇയാളെയും ഫോണില്‍ കിട്ടുന്നില്ല.