play-sharp-fill
കരിപ്പൂർ സ്വർണക്കടത്തിൽ എഡിജിപി പി വിജയനും പങ്ക്, തുറന്നുപറഞ്ഞത്  മുൻ എസ്പി സുജിത് ദാസ്; എഡിജിപി പി വിജയനെതിരെ എഡിജിപി എംആർ അജിത്കുമാറിന്റെ മൊഴി

കരിപ്പൂർ സ്വർണക്കടത്തിൽ എഡിജിപി പി വിജയനും പങ്ക്, തുറന്നുപറഞ്ഞത് മുൻ എസ്പി സുജിത് ദാസ്; എഡിജിപി പി വിജയനെതിരെ എഡിജിപി എംആർ അജിത്കുമാറിന്റെ മൊഴി

തിരുവനന്തപുരം: എഡിജിപി പി വിജയനെതിരെ എഡിജിപി എംആർ അജിത്കുമാറിന്റെ മൊഴി.

കരിപ്പൂർ സ്വർണക്കടത്തിൽ പി വിജയന് ബന്ധമുള്ളതായി മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്ന് എംആർ അജിത്കുമാർ പറഞ്ഞു.

ഇതുസംബന്ധിച്ച് എം ആർ അജിത്കുമാർ ഡിജിപിക്ക് മൊഴി നൽകി.സർക്കാർ പുറത്തുവിട്ട രേഖയിലാണ് പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറുകയും സർക്കാർ ഇന്ന് ഈ റിപ്പോർട്ട് നിയമസഭയിൽ മേശപ്പുറത്ത് വെച്ചു. ഈ റിപ്പോർട്ടിലാണ് മറ്റൊരു എഡിജിപിക്കെതിരെ ​ഗുരുതരമായ പരാമർശമുള്ളത്.