play-sharp-fill
ആദായനികുതി വകുപ്പ് നോട്ടീസിനെതിരായ ഹരജിയില്‍ കോണ്‍ഗ്രസിന് ആശ്വാസം.

ആദായനികുതി വകുപ്പ് നോട്ടീസിനെതിരായ ഹരജിയില്‍ കോണ്‍ഗ്രസിന് ആശ്വാസം.

 

ഡൽഹി: തെരഞ്ഞെടുപ്പ് കഴിയും വരെ കോണ്‍ഗ്രസില്‍ നിന്ന് 3,500 കോടിയുടെ നോട്ടീസില്‍ ആദായനികുതി കുടിശ്ശിക പിടിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു.

ആദായനികുതി വകുപ്പ് നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ സമർപ്പിച്ച ഹരജിയിലാണ്‌ കേന്ദ്രത്തിന്‍റെ മറുപടി.

കഴിഞ്ഞ ദിവസവും കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരുന്നു. 2020-21 , 2021-22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ നാല് നോട്ടീസുകള്‍ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് അയച്ചിരുന്നു. 1,700 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസിന് ആദായനികുതി നോട്ടീസ് അയച്ചിരുന്നു. രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.