ആഡംബരബസുകൾക്ക് ഇനി പെർമിറ്റില്ലാതെ ഓടാം : മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാൻ കേന്ദസർക്കാർ; നീക്കത്തെ സംസ്ഥാനസർക്കാർ എതിർക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ

ആഡംബരബസുകൾക്ക് ഇനി പെർമിറ്റില്ലാതെ ഓടാം : മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാൻ കേന്ദസർക്കാർ; നീക്കത്തെ സംസ്ഥാനസർക്കാർ എതിർക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആഡംബരബസുകൾക്ക് ഇനി പെർമിറ്റില്ലാതെ ഓടാം ഇതിനായി മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ. നിയമ ഭേദഗതിക്കുള്ള കരട് പ്രസിദ്ധീകരിച്ചു. 22 സീറ്റിൽ കൂടുതലുള്ള ലക്ഷ്വറി എ.സി. ബസുകൾക്ക് സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാനാകും. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള പൊതുമേഖലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് ഭീഷണിയാകുന്ന നീക്കത്തെ സംസ്ഥാനസർക്കാർ എതിർക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു. 15-നു ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം ചർച്ചചെയ്യാനായി പ്രത്യേക യോഗം ചേരാനായി തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.

റൂട്ട് നിശ്ചയിച്ച് നിരക്ക് പ്രഖ്യാപിച്ച് ഓരോ പോയന്റിൽനിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനുള്ളതാണ് സ്റ്റേജ് കാര്യേജ് പെർമിറ്റ്. ഇതിൽ റൂട്ട്,സമയം, പെർമിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസർക്കാർ നിശ്ചയിക്കും. എന്നാൽ, പുതിയ ഭേദഗതി വന്നാൽ കോൺട്രാക്റ്റ് ക്യാരേജ് ബസുകൾക്ക് അവർ നിശ്ചയിക്കുന്ന സമയത്തും പാതകളിലും ഓടാനാകും.അന്തസ്സംസ്ഥാന പാതകളിലെ സ്വകാര്യ ആഡംബര ബസുകൾക്ക് അംഗീകൃതടിക്കറ്റ് നിരക്കില്ല. തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് അവർ ടിക്കറ്റ് തുക വാങ്ങുന്നത്. പെർമിറ്റില്ലാതെ ഓടുന്നതിന്റെ പേരിൽ കേസെടുത്താണ് ഇവയെ നിലവിൽ സർക്കാർ നിയന്ത്രിക്കുന്നത്. പെർമിറ്റ് ആവശ്യമില്ലെന്നുവന്നാൽ ഇവയുടെമേൽ സർക്കാരിനുള്ള നിയന്ത്രണം നഷ്ടമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആർടിസി ബസുകൾക്കും തരിച്ചടിയാകും ഈ നിയമം പ്രാബല്യത്തിൽ വന്നാൽ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആർ.ടി.സി.യുടെ ദിവസ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്നത് 1200 ദീർഘദൂര ബസുകളാണ്. ഇവയുടെ വരുമാനം കുറഞ്ഞാൽ വൻ തിരിച്ചടിയാകും. ബസ്ബോഡി കോഡിലെ മാനദണ്ഡം നിർബന്ധമാക്കിയിരിക്കുന്നതിനാൽ മിനി ബസുകൾക്കും ട്രാവലറുകൾക്കും ഈ ആനുകൂല്യം ലഭിക്കില്ല.

ലക്ഷ്വറി ബസുകൾക്ക് നികുതിനിരക്ക് കൂടുതലായതിനാൽ സംസ്ഥാനസർക്കാരിന് നികുതിയിനത്തിൽ നേട്ടമുണ്ടാകും.എന്നാൽ നിയമം പ്രാബല്യത്തിലായാൽ ദീർഘദൂര റൂട്ടുകൾ പൂർണമായും സ്വകാര്യമേഖലയ്ക്കു കുത്തയാകും.ബസ് മേഖല കുത്തകകൾക്കു കൈമാറാനുള്ള നീക്കം കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിൽ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് സംസ്ഥാനം പലതവണ ആശങ്കയറിയിച്ചതാണ്. കെ.എസ്.ആർ.ടി.സിക്കു മാത്രമല്ല രാജ്യത്തെ എല്ലാ പൊതുമേഖലാ റോഡ് ട്രാൻസ്പോർട്ടിങ് കോർപ്പറേഷനുകൾക്കും ഈ ഭേദഗതി ഭീഷണിയാണ്. ഇത് കേന്ദ്രത്തെ അറിയിക്കുമെന്നും ഗതാഗതി മന്ത്രി പറഞ്ഞു.