നടന്‍ ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത സംഭവം; സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്ന് കോടിയോളം രൂപയാണ് താരദമ്പതികൾ തട്ടിയെടുത്തത്; പ്രാഥമിക അന്വേഷണത്തിനു ശേഷം ഒറ്റപ്പാലം പൊലീസ് കേസെടുത്തു

നടന്‍ ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത സംഭവം; സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്ന് കോടിയോളം രൂപയാണ് താരദമ്പതികൾ തട്ടിയെടുത്തത്; പ്രാഥമിക അന്വേഷണത്തിനു ശേഷം ഒറ്റപ്പാലം പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

ഒറ്റപ്പാലം: സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ താരദമ്പതികള്‍ വാങ്ങിയ പണം തിരിച്ചു നല്‍കിയില്ലെന്ന പരാതിയുമായി തൃശൂര്‍ തിരുവില്വാമല സ്വദേശി റിയാസ്. കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി നടന്‍ ബാബുരാജും ഭാര്യ വാണി വിശ്വനാഥും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്നും 3.14 കോടി രൂപ വാങ്ങിയെന്നാണ് ഒറ്റപ്പാലം പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2017 ല്‍ പല ഘട്ടങ്ങളിലായി ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. തൃശൂരിലും കൊച്ചിയിലുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉള്‍പ്പെടെ തിരിച്ചു നല്‍കാമെന്നായിരുന്നു താരദമ്പതികളുടെ വാഗ്ദാനം.വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെ റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് ഒറ്റപ്പാലം പൊലീസിനു കൈമാറി. ഇടപാടുകള്‍ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു ഇത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാകുറ്റത്തിനാണ് കേസെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.