‘കാശിന് വേണ്ടി അഡ്ജസ്റ്റമെന്റ് ചെയ്തിട്ടില്ല; സ്വാസിക എങ്ങനെയാണ് സിനിമയില്‍ വന്നതെന്ന് പരിശോധിക്കൂ’; കാശിനു വേണ്ടി സ്വാസിക പോകുന്ന പോലെ എനിക്കും പോകാം; വെളിപ്പെടുത്തലുമായി ആലുവ സ്വദേശിയായ നടി
മുകേഷ് ഉള്‍പ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികള്‍ പൂർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി.
തനിക്കെതിരെയുണ്ടായ പോക്സോ കേസില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുളള സഹായവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി ആവർത്തിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
‘ 15 വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഞാൻ കേസ് കൊടുത്തത്. അന്ന് എനിക്ക് പരാതിയുമായി രംഗത്തെത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് കേരളം വിട്ട് പോകുകയായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമയില്‍ പഴയ അവസ്ഥയാണെന്ന് അപ്പോഴാണ് മനസിലായത്. അങ്ങനെ കേസുമായി മുന്നോട്ട് വരികയായിരുന്നു.
മുന്നോട്ട് പോയപ്പോഴാണ് എനിക്കെതിരെ പോക്സോ കേസ് ചുമത്തിയത്. പിന്നീട് ആ കേസിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും അറിയാൻ സാധിച്ചില്ല. ഞാൻ കേസിന്റെ വിവരങ്ങളറിയാൻ മൂവാറ്റുപുഴ സ്റ്റേഷനില്‍ വിളിച്ചു. അവിടെ നിന്ന് എനിക്ക് യാതൊരു പ്രതികരണങ്ങളും ലഭിച്ചില്ല. അങ്ങനെ നെടുമ്ബാശേരി പൊലീസ് സ്റ്റേഷനിലും പരാതി നല്കി.
അവിടെ നിന്നും പ്രതികരണങ്ങള്‍ ലഭിച്ചില്ല.
അതുകൊണ്ടാണ് എസ്പിക്കും ഡിജിപിക്കും മുഖ്യമന്ത്രിക്കും ഒടുവില്‍ പ്രധാനമന്ത്രിക്കും പരാതി നല്‍കിയത്. പോക്സോ കേസിന്റെ പേരില്‍ എന്റെ കുടുംബത്തെയും മക്കളെയും സോഷ്യല്‍മീഡിയയിലൂടെ നന്നായി ആക്രമിച്ചു.
എന്റെ പേരില്‍ വന്ന കളളക്കേസ് തെളിയിക്കണം. ഇനിയും പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തില്‍ അവസ്ഥയുണ്ടാകരുത് എന്ന് കരുതിയാണ് ഞാൻ രംഗത്തെത്തിയത്. ഞാൻ തെറ്റ് ചെയ്തിരുന്നുവെങ്കില്‍ ഇത്തരത്തില്‍ പരാതിയുമായി വരില്ലായിരുന്നു.എനിക്കെതിരെ കളളക്കേസുമായി എത്തിയ പെണ്‍കുട്ടിക്ക് തക്കതായ ശിക്ഷ ലഭിക്കണം.
ഇല്ലെങ്കില്‍ കേസ് തെളിയിച്ചില്ലെങ്കില്‍ എന്റെ തല വെട്ടാൻ റെഡിയാണ്.
എനിക്കെതിരെ കേസ് കൊടുക്കാൻ പരാതിക്കാരിക്ക് ആരോ പണം കൊടുത്തിട്ടുണ്ട്. ഞാൻ ഒരു ഡ്രൈവറിനെ കൊന്നിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്.
അതൊന്നും പൊലീസ് അന്വേഷിക്കാത്തത് എന്താണ്? പ്രമുഖ നടൻമാർക്കെതിരെ പരാതി ഉന്നയിച്ചതോടെ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പരാതി പിൻവലിച്ചതോടെ പല തരത്തിലുളള ആക്ഷേപങ്ങളും ഉയർന്നു.നടൻമാർക്കെതിരെ പരാതിയുയർത്തിയപ്പോള്‍ ഭീഷണികോള്‍ വന്നിട്ടുണ്ട്. അങ്ങനെ പേടിക്കുന്ന വ്യക്തിയല്ല ഞാൻ. അവർക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കില്‍ തെളിവുകളെല്ലാം ഞാൻ പൊലീസിന് നല്‍കിയിട്ടുണ്ട്. എനിക്ക് 25 ലക്ഷം തരാമെന്ന് നടൻ പറഞ്ഞു.
സാധാരണ ജനങ്ങളെല്ലാം എന്റെ കൂടെയുണ്ടായിരുന്നു. എന്തിനും തയ്യാറായി നില്ക്കുന്ന സ്വാസികയെ പോലുളളവർ എനിക്കെതിരെ നിന്നു.
കാശിനുവേണ്ടിയാണ് ഞാൻ അത്തരത്തില്‍ ചെയ്തതെന്ന് അവർ പറഞ്ഞു.
സ്വാസികയുടെ നിലപാടാണ് ഞാൻ സ്വീകരിച്ചിരുന്നതെങ്കില്‍ എനിക്കും മലയാള സിനിമയില്‍ പിടിച്ച് നില്ക്കാമായിരുന്നു. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ അറിയാം?
ആ അവസ്ഥയിലൂടെ കടന്നുപോയത് ഞാനാണ്. അവർ എങ്ങനെയാണ് സിനിമയില്‍ എത്തിയതെന്ന് പരിശോധിച്ച് നോക്കൂ. സ്വാസിക ഒരു സീരിയല്‍ നടിയായിരുന്നു. ഞാൻ കാശിന് വേണ്ടി ഒരു പരിഹാരത്തിനും അഡ്ജസ്റ്റമെന്റിനും പോയിട്ടില്ല. കാശിന് വേണ്ടി സ്വാസിക പോകുന്ന പോലെ എനിക്കും പോകാം, പോക്സോ കേസില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ നടൻമാർക്കെതിരെയുളള പരാതിയുമായി മുന്നോട്ട് പോകും’- നടി പറഞ്ഞു.