ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു; അത് നിറവേറ്റാൻ ആരും സമ്മതിച്ചിരുന്നില്ല ; ഹിന്ദിയില്‍ മാധുരി ദീക്ഷിത് ചെയ്തതു പോലെയുള്ള സിനിമകള്‍ ചെയ്യണമെന്നുണ്ടായിരുന്നു എന്നാല്‍ അമ്മ സമ്മതിച്ചില്ല; മറ്റൊരു ആഗ്രഹം സംവിധായകരും സാധിച്ചുതന്നില്ല ;പണം ഉണ്ടാക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല’; ഒറ്റക്കായി പോയ ജീവിതത്തെ കുറിച്ച് മനസ് തുറന്ന് നടി ശോഭന
സ്വന്തം ലേഖകൻ
ജീവിതത്തില്‍ തനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ അത് നിറവേറ്റാൻ ആരും സമ്മതിച്ചിരുന്നില്ലെന്നും തുറന്നുപറഞ്ഞ് നടി ശോഭന. ഒറ്റക്കായി പോയ ജീവിതത്തേ കുറിച്ചും നടി മനസ് തുറന്നു.
“മലയാളത്തില്‍ നിരവധി അവസരങ്ങളും മികച്ച വേഷങ്ങളും ചെയ്യാൻ സാധിച്ചിരുന്നു. എന്നാല്‍ ഹിന്ദിയില്‍ മാധുരി ദീക്ഷിത് ചെയ്തതു പോലെയുള്ള സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അമ്മ അങ്ങനെയുള്ള അവസരങ്ങള്‍ വന്നപ്പോള്‍ സമ്മതിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാരണം അന്ന് ഉണ്ടായിരുന്ന നിരവധി മലയാള സിനിമകള്‍ ഉപേക്ഷിക്കാൻ തോന്നിയില്ല. അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് പണം സമ്പാദിക്കണം എന്നോ വീടുകള്‍ വയ്ക്കണമെന്നോ ഒന്നും ആഗ്രഹം തോന്നിയിരുന്നില്ല”.
“സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിനു സംവിധായകര്‍ ഒന്നും തന്നെ അന്ന് സമ്മതിച്ചതുമില്ല. ഇന്റര്‍വ്യൂകളിലൊക്കെ പോകുന്ന സമയത്ത് പലപ്പോഴും താൻ ആഗ്രഹിക്കുന്നത് വിഹാഹത്തെ കുറിച്ച് ചോദിക്കരുത് എന്നാണ്. എന്നാലും അവര്‍ ചോദിക്കും. ഞങ്ങള്‍ക്കും കാശ് വേണ്ടേ, എന്തെങ്കിലും പറയാൻ അവര്‍ പറയും. അതുകൊണ്ടു തന്നെ മറുപടി പറയും. ഇപ്പോള്‍ മനസ്സില്‍ തോന്നുന്നത് എന്തോ അതാണ് സംസാരിക്കാറുള്ളത്”. – ശോഭന പറഞ്ഞു