മാരക ലഹരി മരുന്ന് വിൽപ്പന നടത്തവേ നടി മീന അറസ്റ്റില്‍ ; 5 ഗ്രാം മെത്താംഫെറ്റാമിൻ പിടിച്ചെടുത്തു ; ലഹരി വില്‍പ്പന വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച്
സ്വന്തം ലേഖകൻ
ചെന്നൈ: മാരക ലഹരി മരുന്നായ മെത്താംഫെറ്റാമിൻ വില്‍പന നടത്തിയ സംഭവത്തില്‍ തമിഴ് നടി മീന അറസ്റ്റില്‍.നിരവധി സീരിയലുകളിലും സിനിമകളിലും സഹനടിയായി അഭിനയിച്ചിട്ടുള്ള ആളാണ് പിടിയിലായ മീന.
ചെന്നൈ രായപ്പേട്ടയില്‍ മയക്കുമരുന്ന് വില്‍ക്കാനെത്തിയപ്പോഴാണ് ഇൻ്റലിജൻസ് വിഭാഗം ഇവരെ പിടികൂടിയത്. നടിയില്‍ നിന്ന് 5 ഗ്രാം മെത്താംഫിറ്റമിനും പോലീസ് പിടിച്ചെടുത്തു. അന്വേഷണത്തില്‍ മിനിസ്‌ക്രീനിലെ നടിമാർക്കും സഹനടിമാർക്കും ഇവർ മയക്കുമരുന്ന് നല്‍കിയിരുന്നതായി കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വൈദ്യപരിശോധനയ്ക്കായി ചെന്നൈയിലെ രായപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാട്‌സ്‌ആപ്പില്‍ ഗ്രൂപ്പുകളുണ്ടാക്കി നടി മീന മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നതായാണ് പോലീസ് കണ്ടെത്തല്‍.
Third Eye News Live
0