play-sharp-fill
സിനിമ-സീരിയല്‍ രംഗത്ത് പ്രതീക്ഷിച്ച പോലെ ശോഭിക്കാനായില്ല ; നടി അമൃത പാണ്ഡെയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്

സിനിമ-സീരിയല്‍ രംഗത്ത് പ്രതീക്ഷിച്ച പോലെ ശോഭിക്കാനായില്ല ; നടി അമൃത പാണ്ഡെയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്

ബിഹാർ : ഭോജ്പുരി നടി അമൃത പാണ്ഡെയെ ബിഹാറിലെ ഭഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്ന് പോലീസ് നിഗമനം. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല

ഏപ്രില്‍ 27 നായിരുന്നു നടിയുടെ മൃതദേഹം ഫ്ലാറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. മരിക്കുന്നതിന് മുമ്പ് നടി പങ്കുവെച്ച വാട്‌സ്ആപ്പ് സ്റ്റാറ്റസ് പൊലീസിന് ലഭിച്ചു. ജീവിതം രണ്ട് ബോട്ടുകളിലായിരുന്നു, ഒരെണ്ണം മുക്കി ഞങ്ങള്‍ യാത്ര എളുപ്പമാക്കി എന്നാണ് സ്റ്റാറ്റസില്‍ കുറിച്ചിരുന്നത്.

 

അനിമേഷന്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു അമൃത പാണ്ഡെ താമസിച്ചിരുന്നത്. സഹോദരിയുടെ വിവാഹത്തിനായി ഏപ്രില്‍ 18നാണ് അമൃത പാണ്ഡെ ഭഗല്‍പൂരിലെത്തിയത്. വിവാഹ ശേഷം ഭര്‍ത്താവ് മുംബൈയിലേക്ക് പോയെങ്കിലും അമൃത ഭഗല്‍പൂരില്‍ തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

27 കാരിയായ നടിക്ക് സിനിമ-സീരിയല്‍ രംഗത്ത് പ്രതീക്ഷിച്ച പോലെ ശോഭിക്കാനാകാത്തത് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നു. വിഷാദത്തിന് നടി ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി. ദീവാനാപന്‍, പരിശോധ് തുടങ്ങിയവ അമൃത അഭിനയിച്ച സിനിമകളാണ്. കൂടാതെ ഹിന്ദി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.