” അതൊരു മധുര പ്രണയകഥ ആയിരുന്നില്ല…..! എന്നെയും എന്റെ സുഹൃത്തിനെയും ഒരേ സമയം അയാൾ പ്രണയിച്ചു “; കാമുകന്റെ വഞ്ചന തുറന്ന് പറഞ്ഞ് നടി ഐശ്വര്യ രാജേഷ്
സ്വന്തം ലേഖിക
കൊച്ചി: മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷിൻ്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്.
തന്റെ ജീവിതത്തിലെ പ്രണയകഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. അതൊരു മധുര പ്രണയകഥ ആയിരുന്നില്ല എന്നും കാമുകന്‍ തന്നെ വഞ്ചിച്ചെന്നുമാണ് ഐശ്വര്യ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐശ്വര്യ രാജേഷിന്റെ വാക്കുകള്‍.
അതൊരു മധുര പ്രണയകഥ ആയിരുന്നില്ല എന്ന് നടി പറയുന്നു. ചെറുപ്പത്തില്‍ തന്നെ അതിന്റെ പ്രശ്നം ഞാന്‍ അനുഭവിച്ചു.
പ്ലസ് ടു കാലത്തായിരുന്നു ആ പ്രണയം. എന്നാല്‍ പിന്നീട് ആ പയ്യനുമായി ഞാന്‍ പിരിഞ്ഞു. എന്നെ പ്രണയിച്ചിരുന്നപ്പോള്‍ തന്നെ അയാള്‍ എന്റെ അടുത്ത സുഹൃത്തിനെയും പ്രണയിച്ചിരുന്നു. ഇത് ഞാന്‍ അറിഞ്ഞു. അങ്ങനെയാണ് അതില്‍ നിന്നും പിന്മാറിയത്. ഒരു പ്രണയ തകര്‍ച്ച ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും കരകയറുക എന്നത് എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ് ” – താരം പറയുന്നു.
ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഐശ്വര്യ. പിന്നീട് പല ചിത്രങ്ങളിലും താരം നായിക വേഷത്തില്‍ അഭിനയിച്ചു.
നിലവില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയുടെ തമിഴ് റീമേക്കിലാണ് അഭിനയിക്കുന്നത്.