play-sharp-fill
അശ്ലീല വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ തന്റെ ഫോൺ നമ്പർ പ്രചരിപ്പിച്ചു : പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി തമിഴ് നടി ഗായത്രി സായി

അശ്ലീല വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ തന്റെ ഫോൺ നമ്പർ പ്രചരിപ്പിച്ചു : പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി തമിഴ് നടി ഗായത്രി സായി

സ്വന്തം ലേഖകൻ

അശ്ലീല വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ തന്റെ ഫോൺ നമ്പർ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പിസ ഡെലിവറി ബോയിക്ക് എതിരെ പരാതി നൽകി തമിഴ് നടി ഗായത്രി സായി. തെയ്‌നാംപേട്ട് വനിത സ്റ്റേഷനിലാണ് താരം പരാതി നൽകിയത്.
തന്റെ ഫോണിലേയ്ക്ക് നിരവധി നമ്പറുകളിൽ നിന്ന് കോളുകളും അശ്ലീല വാട്‌സ് അപ്പ് മെസേജുകളും വരുന്നുണ്ടെന്ന് പറഞ്ഞ നടി ട്വിറ്ററിൽ വന്ന മെസേജുകളുടെ സ്‌ക്രീൻ ഷോട്ടും പങ്കുവച്ചു. ഫെബ്രുവരി ഒമ്പതിന്് താൻ താമസിക്കുന്നയിടത്ത് ബോധമില്ലാതെ എത്തിയ പിസ ബോയി ആണ് തന്റെ നമ്പർ പ്രചരിപ്പിച്ചതെന്നും താരം ട്വീറ്റ് ചെയ്തു.


മണിരത്നത്തിന്റെ അഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി കോളിവുഡിലെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group