വിജയ രംഗ രാജു അന്തരിച്ചു ; ഓർമയായത് വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ എന്ന കഥാപാത്രത്തെ അവിസ്‌മരണീയമാക്കിയ നടൻ
ചെന്നൈ: മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
മലയാള സിനിമയായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനായി വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദില്‍ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് ഒരാഴ്ച മുമ്ബ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതല്‍ വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു.
തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹത്തിൻ്റെ മരണവാർത്ത സ്ഥിരീകരിച്ചു. രംഗരാജുവിൻ്റെ സംസ്കാരം ചെന്നൈയില്‍ നടക്കും. വിജയ രംഗരാജുവിന് ദീക്ഷിത, പത്മിനി എന്നീ രണ്ട് പെണ്‍മക്കളുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0