“ഞാൻ ചെയ്യാത്തൊരു കാര്യമാണ്, മാനം നഷ്ടപ്പെടുന്ന കാര്യമാണ്” ; മോശമായി പെരുമാറിയെന്ന യുവനടിയുടെ ആരോപണത്തിൽ പ്രതികരിച്ച് നടൻ സുധീഷ്
മോശമായി പെരുമാറിയെന്ന യുവനടി ജുബിതയുടെ ആരോപണത്തില്‍ പ്രതികരിച്ച് നടൻ സുധീഷ്. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും സുധീഷ് പറയുന്നു.
ഞാൻ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമ നപടികളുമായി മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിക്കാനുണ്ട്- സുധീഷ് കൂട്ടിച്ചേർത്തു.
സുധീഷ് നന്നായി കളവുപറയുന്നവ്യക്തിയാണ് എന്നാണ് തനിക്ക് മനസ്സിലാകുന്നതെന്ന് പ്രതികരണത്തിന് ശേഷം ജുബിത പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. സുധീഷിനെക്കുറിച്ച് ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. എന്റെ മനസ്സ് വേദനിച്ചത് കൊണ്ടാണ് ഇപ്പോഴും ഓർത്തിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എനിക്ക് കളവ് പറഞ്ഞ് ഒന്നും നേടാനില്ല. ഞാൻ ഇത് ആദ്യമായല്ല പുറത്ത് പറയുന്നത്. പേര് പറയാൻ എനിക്ക് ഭയക്കേണ്ട ആവശ്യമില്ല എന്നും ജുബിത പറഞ്ഞു.
Third Eye News Live
0