കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം; മനോരോഗമാണെന്നും മരുന്നുകഴിച്ചില്ലെന്ന വാദവും ഫലിച്ചില്ല; ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ
സ്വന്തം ലേഖകൻ
തൃശ്ശൂർ: കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ. 14 ദിവസത്തേക്കാണ് തൃശ്ശൂർ പോക്സോ കോടതി റിമാൻഡ് ചെയ്തത്. മാനസികരോഗം കാരണം ചെയ്തുപോയതാണെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ കോടതി ജാമ്യം അനുവദിച്ചു.
തൃശ്ശൂർ അയ്യന്തോളിലെ പാർക്കിൽവെച്ച് ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസിലെ പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതിന് തലേദിവസവും ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയിരുന്നു.
അന്ന് കുട്ടികൾ വീട്ടുകാരോട് കാര്യം പറഞ്ഞെങ്കിലും പരാതി നൽകിയിരുന്നില്ല. എന്നാൽ തൊട്ടടുത്തദിവസവും പ്രതി ഇത് ആവർത്തിച്ചതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.