play-sharp-fill
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണത്തിന് അടിസ്ഥാനമില്ല ; ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ല ; മത്സരിക്കണം എന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ല ; മത്സരിക്കാൻ കഴിവുള്ള ആളുകള്‍ കോണ്‍ഗ്രസില്‍ ഉണ്ട് ; നിലവില്‍ സിനിമാ മേഖലയില്‍ തൃപ്തനാണ് : നടൻ സിദ്ദിഖ്

സ്വന്തം ലേഖകൻ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കും എന്ന പ്രചരണങ്ങള്‍ തള്ളി നടൻ സിദ്ദിഖ്. ഒരിക്കലും രാഷ്ട്രീയത്തിലേയ്ക്ക് ഇല്ല. മത്സരിക്കണം എന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ല. എന്ന് സിദ്ദിഖ് പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ക്ക് അടിസ്ഥാനമില്ല. ഇത്തരത്തിലുള്ള ഒരു ചർച്ചകളും നടന്നിട്ടില്ല. മത്സരിക്കാൻ കഴിവുള്ള ആളുകള്‍ കോണ്‍ഗ്രസില്‍ ഉണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ സിനിമാ മേഖലയില്‍ തൃപ്തനാണ്. രാഷ്ട്രീയത്തില്‍ വരാൻ ഒരിക്കലും തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ ഉള്ള വ്യക്തിയാണ് താൻ. എല്ലാ പാർട്ടിയിലും നല്ല സുഹൃത്തുക്കള്‍ ഉണ്ട്. എന്നാല്‍ താൻ ഒരു പർട്ടിയിലും അംഗമല്ല എന്നും സിദ്ദിഖ് പറഞ്ഞു.