play-sharp-fill
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം; സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം; സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് കേസുമായി സഹകരിക്കുന്നില്ലെന്ന സർക്കാരിന്റെ വാദത്തിന് നടന്റെ അഭിഭാഷകനായ മുകുൾ റോഹ്തഗി മറുപടി നൽകും.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സിദ്ദിഖിന് ഹാജരാകാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ കഴിഞ്ഞ ആഴ്ച പരിഗണിക്കേണ്ട കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സത്യങ്ങൾ വളച്ചൊടിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കെതിരെ മാധ്യമവിചാരണയ്‌ക്ക് അവസരമൊരുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെപ്രതിയാക്കിയതെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ ആഴ്ച സിദ്ദിഖിന്റെ ഇടക്കാല ജാമ്യം കോടതി നീട്ടി നൽകിയിരുന്നു. 2016 ലാണ് കേസിനാസ്പദമായ സംഭവം.