play-sharp-fill
നടൻ സിബി തോമസ് ഇനി ഡിവൈഎസ്പി വേഷത്തിൽ; സിനിമയിലല്ല ജീവിതത്തിൽ…!പുതിയ നിയമനം വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പിയായി

നടൻ സിബി തോമസ് ഇനി ഡിവൈഎസ്പി വേഷത്തിൽ; സിനിമയിലല്ല ജീവിതത്തിൽ…!പുതിയ നിയമനം വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പിയായി

വയനാട് : നടനും കാസർകോട് വിജിലൻസ് ഇൻസ്പെക്ടറുമായിരുന്ന സിബി തോമസിന് സ്ഥാനക്കയറ്റം. വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി ആയാണ് പുതിയ നിയമനം.

ചലച്ചിത്ര നടനും കാസർകോട് വിജിലൻസ് ഇൻസ്പെക്ടറുമായിരുന്ന സിബി തോമസിന് സ്ഥാനക്കയറ്റം. വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി ആയാണ് പുതിയ നിയമനം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടറാണ്.

കോളജ് പഠനകാലത്ത് നാടകങ്ങളില്‍ തിളങ്ങിയ സിബി തോമസ് ദീലിഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഇദ്ദേഹം വേഷം ചെയ്തു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ തിരക്കഥ രംഗത്തും സിബി തോമസ് ചുവടുവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യ നായകനായ ശ്രദ്ധേയമായ ജയ് ഭീം സിനിമയിലും സിബി അഭിനയിച്ചിട്ടുണ്ട്.
സിനിമ നടനായ സിബി നേരത്തെയും പൊലീസില്‍ വിശിഷ്ട സേവനത്തിന് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും താരം നേടിയിരുന്നു.

നാടകമായിരുന്നു പ്രധാന മേഖല. പഠനകാലത്ത് യൂണിവേഴ്‌സിറ്റി തലമത്സരങ്ങളിൽ പങ്കെടുത്ത് നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. അഭിനയത്തോട് ഏറെ താൽപര്യമായിരുന്നു. ഡി​ഗ്രി പഠനശേഷം പൂന്നൈ ഫിലീം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശന പരീക്ഷ എഴുതിയെങ്കിലും കിട്ടിയില്ല. പിന്നീടാണ് അ​ദ്ദേഹം പരീക്ഷ എഴുതി പൊലീസിൽ ചേരുന്നത്