play-sharp-fill
നടൻ റോൺസൻ വിവാഹിതനായി ; ജീവിത സഖി പ്രേഷകരുടെ ഇഷ്ട ബാലതാരം

നടൻ റോൺസൻ വിവാഹിതനായി ; ജീവിത സഖി പ്രേഷകരുടെ ഇഷ്ട ബാലതാരം

സ്വന്തം ലേഖകൻ

കൊച്ചി : കുടുംബ പ്രേക്ഷകരുടെ പ്രിയ താരം റോൺസൻ വിവാഹിതനായി. ജനപ്രിയ പരമ്പരയായിരുന്ന ഭാര്യയിലെ നന്ദനെന്ന കഥാപാത്രത്തിൽ തിളങ്ങിയ താരമാണ് റോൺസൻ. ഒരുകാലത്ത് മലയാളത്തിൽ ബാല താരമായി തിളങ്ങിയിരുന്ന നീരജയാണ് വധു.

ഹിന്ദു ആചാരപ്രകാരം 2-2-2020 ൽ കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തങ്ങളുടേത് ക്രിസ്ത്യൻ – ഹിന്ദു അറേഞ്ച്ഡ് മാര്യേജ് ആരുന്നെന്ന് താരങ്ങൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ആദ്യമായി വെളിപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞാൽ ആളുകൾ കരുതും ഞങ്ങൾ പ്രേമിച്ച് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണെന്ന്. പക്ഷേ സത്യം അതല്ല, വീട്ടുകാർ ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജാണെന്ന് റോൺസൺ പറയുന്നു.വിവാഹ ആലോചന ഒരു സുഹൃത്ത് വഴിയാണ് വന്നതെന്നും റോൺസൺ പറഞ്ഞു.

‘ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താൽപര്യമുണ്ടെങ്കിൽ സംസാരിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ നേരിൽ കണ്ടു. ഇഷ്ടമായെങ്കിൽ വീട്ടിൽ വന്നു ചോദിക്കാൻ നീരജ പറഞ്ഞു. അവർ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്‌നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങൾ ക്രിസ്ത്യൻസും അവർ ഹിന്ദുക്കളുമാണ്. പക്ഷേ അവരുടെ വീട്ടിൽ ഓക്കെ ആയിരുന്നു.

എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു.

ഞാൻ ഇപ്പോൾ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്. മാസത്തിൽ 15 ദിവസം ഹൈദരാബാദിൽ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങൾ. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു.

ഒരു കാലത്ത് വലിയ താരമൂല്യം ഉണ്ടായിരുന്ന ബാലതാരമായിരുന്നു നീരജ. കണ്ണീർപാടം, മൂക്കുത്തിയും മഞ്ചാടിയും, ഇനിയൊന്ന് വിശ്രമിക്കട്ടെ, ഐ വിറ്റ്നസ് എന്നീ ടെലിവിഷൻ പരമ്പരകളിലും വംശം, മേരാ നാം ജോക്കർ, കല്ല് കൊണ്ടൊരു പെണ്ണ്, അനുരാഗ കൊട്ടാരം, മുൻപേ പറക്കുന്ന പക്ഷികൾ, തുടങ്ങി നിരവധി സിനിമകളിലും നീരജ അഭിനയിച്ചിട്ടുണ്ട്. നീരജ ഒരു കാലത്ത് തിരക്കുള്ള ബാലനടിയായിരുന്നു. പഠനത്തിൽ ശ്രദ്ധിച്ചതോടെ അഭിനയം നിർത്തി, കക്ഷി ഇപ്പോൾ ഡോക്റാണെന്ന് റോൺസൻ പറയുന്നു.

ഹിന്ദു ആചാരപ്രകാരം കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ചാണ് വിരുന്നെന്നും താരം പറഞ്ഞു.