
സ്വന്തം ലേഖകൻ
കൊച്ചി: ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധനേടിയ നടൻ എൻ ഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
മയക്ക് മരുന്ന് കേസ് ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. മയക്ക് മരുന്ന് കേസിൽ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







