play-sharp-fill
മലപ്പുറത്ത് ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടന വേദിയിൽ കുഴഞ്ഞു വീണു; നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറത്ത് ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടന വേദിയിൽ കുഴഞ്ഞു വീണു; നടൻ മാമുക്കോയ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: നടൻ മാമുക്കോയ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

രാത്രി എട്ടോടെ കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് സംഘാടകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ മാമുക്കോയയ്ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യു.എ.ഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.