നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

സ്വന്തം ലേഖിക

കൊച്ചി: സിനിമ സീരിയല്‍ നടനും പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു.

അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് നടന് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമയില്‍ ഒട്ടേറെ നല്ല സിനിമകള്‍ നിര്‍മ്മിക്കുയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് കാര്യവട്ടം ശശികുമാര്‍. കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ‘ക്രൈം ബ്രാഞ്ച്’ ആണ് ‘ കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം ചിത്രം..

ക്രൂരന്‍, ജഡ്ജ്‌മെന്റ്, മിമിക്‌സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.