‘ആദ്യമായി വെബ് സീരീസിന്റെ ഭാഗമാകുന്നു, ഇത് പ്രതീക്ഷകളുടെ വര്‍ഷം’; ജഗദീഷ്, വെള്ളിത്തിരയിലെ നാല് പതിറ്റാണ്ട്.
സ്വന്തം ലേഖിക
ഫാലിമിയിലെ ചന്ദ്രന്‍ എന്ന അലസനായ അച്ഛന്‍, പുരുഷ പ്രേതത്തിലെ സിപിഒ ദിലീപ്, പൂക്കാലത്തില്‍ കൊച്ചൗസേപ്പ്, നേരിലെ മുഹമ്മദ്- ജഗദീഷ് എന്ന നടന്റെ വ്യത്യസ്ഥ അഭിനയ മുഹൂര്‍ത്തങ്ങള്‍ കണ്ട വര്‍ഷമായിരുന്നു 2023. പുറത്തിറങ്ങിയ പത്ത് സിനിമകളിലും പരസ്പരം സാദൃശ്യം തോന്നാത്ത പത്ത് കഥാപാത്രങ്ങള്‍.
സിനിമാ ജീവിതത്തില്‍ നാല് പതിറ്റാണ്ട് പുര്‍ത്തിയാക്കുന്ന ജഗദീഷിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് തിളക്കം കൂടുകമാത്രമാണ് ചെയ്തിട്ടുള്ളത്. കൈനിറയെ ചിത്രങ്ങളുമായി 2024 ലും മലയാളികളെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്ന താരം പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പുതിയ വര്‍ഷത്തിലെ സിനിമകളെ കുറിച്ചും ആദ്യമായി ചെയ്യാന്‍ ഭാഗമാകുന്ന വെബ് സീരീസിനെ കുറിച്ചും ജഗദീഷ് പറയുന്നു.ഈ പുതുവര്‍ഷത്തില്‍ എല്ലാ മനുഷ്യര്‍ക്കും അവരവര്‍ ആഗ്രഹിക്കുന്ന, അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നല്ല കാര്യങ്ങള്‍ നടക്കുന്ന വര്‍ഷമായി മാറട്ടെയെന്നും ഊഷ്മളമായ ബന്ധങ്ങളുടെ വര്‍ഷമാകട്ടെയെന്നും ജഗദീഷ് ആശംസിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘2023 പോലെ തന്നെ 2024 ഉം ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്. ഫാലിമിയും നേരും ഉണ്ടാക്കിയ അലകള്‍ 2024 ലും തുടരുമെന്നാണ് പ്രതീക്ഷകള്‍. 2024 ല്‍ എബ്രഹാം ഓസ്‌ലര്‍ ആണ് ആദ്യ ചിത്രം. ശ്രദ്ധേയമായേക്കാവുന്ന ഒരു കഥാപാത്രമാണ് അതില്‍ ചെയ്തിരിക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പം അജയന്റെ രണ്ടാം മോഷണവും പ്രതീക്ഷയുള്ള ചിത്രമാണ്. മൂന്ന് കാലഘട്ടങ്ങളില്‍ മൂന്ന് കഥാപാത്രമായി ടൊവിനോ എത്തുന്ന ചിത്രത്തില്‍ ഒരു കാലഘട്ടത്തില്‍ ടൊവിനോയ്ക്ക ഒപ്പം സന്തതസഹചാരിയായി എത്തുന്ന കൊല്ലപ്പണിക്കാരൻ നാണുവായിട്ടാണ് ചിത്രത്തില്‍ എത്തുന്നതെന്ന് ജഗദീഷ് പറഞ്ഞു.ആദ്യമായി താൻ ഒരു വെബ് സീരിസ് ചെയ്യാൻ പോകുന്ന വര്‍ഷമാണ് 2024. കൃഷാന്താണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പുതുവര്‍ഷത്തില്‍ പൊതുവേ ക്ലീഷേയായി ശാന്തിയും സമാധാനവും നേരാറുണ്ട്. പക്ഷെ എനിക്ക് പറയാനുള്ളത് അവരവര്‍ ആഗ്രഹിക്കുന്ന, അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നല്ല കാര്യങ്ങള്‍ നടക്കുന്ന വര്‍ഷമായി 2024 മാറട്ടെ, അതിലൂടെ സമാധാനവും സന്തോഷവും നമ്മള്‍ക്കിടയില്‍ ഉണ്ടാവട്ടെ. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പലരും പ്രശ്‌നമായി പറയാറുള്ള ബന്ധങ്ങളുടെ നഷ്ടം ഇല്ലാത്ത ഒരു വര്‍ഷമായി 2024 മാറട്ടെ. ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും പ്രസക്തി വരട്ടെ. അച്ഛനും അമ്മയും മക്കളും ഭാര്യയും ഭര്‍ത്താവും തുടങ്ങി എല്ലാ തരം ബന്ധങ്ങളിലും പരസ്പര ബഹുമാനത്തോടെ കഴിയുന്ന, ഊഷ്മളമായ ബന്ധങ്ങളുടെ വര്‍ഷമാകട്ടെ 2024 എന്നും ജഗദീഷ് പ്രേക്ഷകർക്ക് പുതുവത്സരാശംസകൾ നേർന്നു.