play-sharp-fill
അറുപത്തിയെട്ടാം വയസിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച് നടൻ ഇന്ദ്രൻസ്; ലക്ഷ്യം പത്താംക്ലാസ് തുല്യത നേടുകയെന്നത്; ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

അറുപത്തിയെട്ടാം വയസിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച് നടൻ ഇന്ദ്രൻസ്; ലക്ഷ്യം പത്താംക്ലാസ് തുല്യത നേടുകയെന്നത്; ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയത് വളരെ സന്തോഷത്തോടെയാണ് താരം പങ്കുവെച്ചത്. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷൻ പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരം എഴുതിയ പരീക്ഷയിൽ വിജയിച്ചിരിക്കുന്നുവെന്നാണ് പങ്കുവെച്ചിരിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയാണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രൻസ് വിജയിച്ചു എന്നാണ് വി ശിവൻകുട്ടി സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയത്.

ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങൾ എന്നും മന്ത്രി എഴുതി. അറുപത്തിയെട്ടാം വയസിലാണ് മലയാളി താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത് എന്നതാണ് പ്രത്യേകത. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം അടുത്തിടെ പരീക്ഷ എഴുതിയത്. നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയത്.