ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചു; വിനായകനെതിരെ സിനിമാ സംഘടനകള്‍ നടപടിയെടുക്കാന്‍ സാധ്യത; പൊലീസിന്റെ തുടര്‍നടപടികള്‍ നോക്കി തീരുമാനം

ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചു; വിനായകനെതിരെ സിനിമാ സംഘടനകള്‍ നടപടിയെടുക്കാന്‍ സാധ്യത; പൊലീസിന്റെ തുടര്‍നടപടികള്‍ നോക്കി തീരുമാനം

സ്വന്തം ലേഖിക

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടൻ വിനായകനെതിരെ സിനിമാ സംഘടനകള്‍ നടപടിയെടുക്കാൻ സാധ്യത.

പൊലീസിന്റെ തുടര്‍നടപടികള്‍ നോക്കി തീരുമാനമെടുക്കുമെന്നാണു വിവരം. സംഭവത്തില്‍ സംയുക്തമായ തീരുമാനം എടുക്കുമെന്നാണു സിനിമാ സംഘടനാ പ്രതിനിധികള്‍ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ വിനായകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനായകനെ ചോദ്യം ചെയ്തേക്കുമെന്നാണു വിവരം.

അതേസമയം ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ കേസ് എടുക്കരുതെന്ന് മകൻ ചാണ്ടി ഉമ്മൻ. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു.

വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.