
കോന്നിയില്‍ മുഴക്കം ഉണ്ടായിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത ; പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടർ
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നിയില്‍ മുഴക്കം കേട്ടതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നു വ്യക്തമാക്കി പത്തനംതിട്ട ജില്ലാ കലക്ടര്‍. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്കെതിരേയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
കളക്ടറുടെ കുറിപ്പ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നി താലൂക്കില്‍ കോന്നി താഴം വില്ലേജില്‍ വെട്ടൂര്‍ എന്ന സ്ഥലത്ത് രാവിലെ ഒരു മുഴക്കം കേട്ടു എന്നതു സംബന്ധിച്ചു അന്വേഷണം നടത്തി. ഇപ്രകാരം ഒരു മുഴക്കം ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമായത്.
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. പൊതു ജനങ്ങളെ പരിഭ്രാന്തരാക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെന്നുവര്ക്കെതിരെ ശിക്ഷാര്‍ഹമായ നടപടികള്‍ സ്വീകരിക്കും- കലക്ടര്‍ അറിയിച്ചു.
Third Eye News Live
0