അവധി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം; എസ് ഐയെ യൂണിഫോമിൽ പിടിച്ച് പുറത്തേക്ക് തള്ളി എസ്എച്ച്ഒ; സംഭവത്തിൽ എസിപി അന്വേഷണം ആരംഭിച്ചു
കണ്ണമാലി: കണ്ണമാലി പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ-എസ്ഐ തർക്കത്തിൽ മട്ടാഞ്ചേരി എസിപി അന്വേഷണം നടത്തും.
എസ്ഐ സന്തോഷ് അവധി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയുടെ വക്കിൽ എത്തിയത്. ബന്ധുവിന്റെ വിവാഹത്തിന് പോകാനാണ് ഗ്രേഡ് എസ്ഐ സന്തോഷ് ഞാറാഴ്ച്ച അവധിക്ക് അപേക്ഷിച്ചത്. ഇതാണ് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീണ്ടത്.
അവധി ഇല്ലെന്നും സ്റ്റേഷനിലേക്ക് തിരിച്ചുവരണമെന്നും എസ്എച്ച്ഒ സിജിൻ മാത്യു അറിയിച്ചു. തുടർന്ന് എസ്ഐ സന്തോഷ് തിങ്കളാഴ്ച സ്റ്റേഷനിലേക്ക് മടങ്ങിയെത്തിപ്പോൾ എസ്എച്ച്ഒ ചോദ്യം ചെയ്തു. ഇതാണ് തർക്കത്തിലേക്ക് നീങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ എസ്എച്ച്ഒ സിജിൻ മാത്യു എസ്ഐ സന്തോഷിന്റെ യൂണിഫോമിൽ പിടിച്ച് പുറത്തേക്ക് തള്ളുകയും ചെയ്തു.
പരാതിപറയാൻ എത്തിയവരുടെ മുന്നിൽ വെച്ചായിരുന്നു എസ്എച്ച്ഒയുടെ അതിക്രമം. സംഭവത്തിൽ ഗ്രേഡ് എസ്ഐ ഡിസിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഡിസിപിയുടെ നിർദേശപ്രകാരം മട്ടാഞ്ചേരി എസിപി അന്വേഷണ ആരംഭിച്ചു. എസ്എച്ച്ഒ സിജിൻ മാത്യുവിനെതിരെ നേരത്തെയും കണ്ണമാലി സ്റ്റേഷനിലെ പരാതി ഉയർത്തിയിട്ടുണ്ട്.