കോട്ടയത്ത് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ യുവതി ആശുപത്രി വിട്ടു
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ഒരു കുടുംബത്തിലെ നാലു പേർ ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ആശുപത്രി വിട്ടു.
കുറച്ച ദിവസം കൂടി പൂർണ്ണ വിശ്രമം വേണ്ടതിനാൽ, വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചെമ്പ് ബ്രഹ്മമംഗലം രാജന്‍ കവലക്കു സമീപം കാലായില്‍ സുവർണ്ണയാണ്(24 ) കോട്ടയം മെഡിക്കൽ കോളജ് മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുവർണ്ണയുടെ പിതാവ് സുകുമാരൻ (54), മാതാവ് സിനി (49 ), സഹോദരി സൂര്യ (26) സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു. മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട സുവർണ്ണയെ പിതൃസഹോദരൻ സന്തോഷിൻ്റെ സംരക്ഷണയിലാണ് ചികിത്സ നടത്തിയത്. ആശുപത്രിയിലുണ്ടായ അനുബന്ധ ചെലവുകൾ നവജീവൻ ഏറ്റെടുത്തിരുന്നു. ആശുപത്രി വിട്ടപ്പോൾ, പുതുവസ്ത്രങ്ങൾ, അരി, പലവ്യജ്ഞനങ്ങൾ പച്ചക്കറികൾ തുടങ്ങി മരുന്നിനും, വീട്ടു ചെലവിനുള്ള അല്പം സമ്പത്തും നൽകി നവജീവൻ തോമസിൻ്റെ നേത്യത്വത്തിൽ നവജീവൻ ആംബുലൻസിൽ വൈക്കം ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നവംബർ 8ന് രാത്രി 11നു സുവര്‍ണ വീടിനു സമീപത്തു താമസിക്കുന്ന പിതൃസഹോദരന്‍ സന്തോഷിന്റെ വീട്ടില്‍ അവശ നിലയില്‍ എത്തി വിഷം കഴിച്ചതായി അറിയച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരമറിഞ്ഞത്. സുവര്‍ണയേയും മുറ്റത്ത് കുഴഞ്ഞു വീണ സൂര്യയേയും ഉടൻ തന്നെ ബന്ധുക്കളും സമീപവാസികളും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പിന്നാലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന സുകുമാരനേയും ഭാര്യ സിനിയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിനി രാത്രി തന്നെ മരിച്ചു. പിന്നാലെ മൂത്ത മകള്‍ സൂര്യയും മരിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി സുകുമാരനെയും സുവണയേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ സുകുമാരനും മരിച്ചു. ഗുരുതരമായ സുവർണ്ണയെ മെഡിസിൻ തീർവ്വ പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട്മൂവരുടേയും മൃതദേഹങ്ങള്‍ തൃപ്പുണിത്തുറയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
കൂലിപണിക്കാരനായിരുന്നു സുകുമാരന്‍. റബര്‍ വെട്ടിയും നാട്ടിലെ മറ്റു പണികളും ചെയ്തുമാണ് സുകുമാരന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. മകള്‍ സുവര്‍ണ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. മൂത്തമകള്‍ സൂര്യയുടെ വിവാഹം ഡിസംബര്‍ 12നു നടത്താന്‍ നിശ്ചയിച്ചിരുന്നു. സൂര്യയ്ക്ക് കോവിഡു വന്നു മാറിയ ശേഷം ശാരിക അസ്വസ്ഥതകള്‍ വിട്ടു മാറിയിരുന്നില്ല.
മകളുടെ രോഗാവസ്ഥ മൂലമുള്ള മനോവിഷമം കുടുംബത്തെ ഉലച്ചിരുന്നു. ആസിഡ് കുടിക്കുന്നതിന് രണ്ട് ദിവസം മുൻപ് വൈദ്യ പരിശോധന നടത്തിയപ്പോള്‍ സുകുമാരനു പ്രമേഹം സ്ഥിരീകരിച്ചു. മൂത്ത മകളുടെ ശാരിരീക അസ്വസ്ഥതകളും തനിക്ക് പ്രമേഹം സ്ഥിരീകരിച്ചതിലെ മാനസിക പിരിമുറുക്കവുമാകാം മക്കളെ കൂട്ടി ജീവനൊടുക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.