അച്ചു ഉമ്മനെതിരായ അധിക്ഷേപം കേസ്: പ്രതി നന്ദകുമാറിന്റെ ഫോൺ കസ്റ്റഡിയിലടുത്തു; പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

അച്ചു ഉമ്മനെതിരായ അധിക്ഷേപം കേസ്: പ്രതി നന്ദകുമാറിന്റെ ഫോൺ കസ്റ്റഡിയിലടുത്തു; പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

തിരുവനന്തപുരം:അച്ചു ഉമ്മനെതിരെ നടത്തിയ സൈബർ അധിക്ഷേപത്തിൽ പൊലീസ് പ്രതി നന്ദകുമാറിനെതിന്റെ ഫോൺ കസ്റ്റഡിയിലടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

നന്ദകുമാർ ആദ്യം ഹാജരാക്കിയത് താന്റെ ഫെയ്സ് ബുക്ക് അക്കൌണ്ട് ഉപയോഗിച്ചിരുന്ന ഫോൺ ആയിരുന്നില്ല. അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് കാര്യമായി നടപടികൾ എടുക്കുന്നില്ല എന്ന ആക്ഷേപങ്ങൾക്കിടെയാണ് പൊലീസ് പ്രതി നന്ദകുമാറിനെ ചോദ്യം ചെയ്തത്.

അച്ചു ഉമ്മൻ നൽകിയ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിന്റെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ക്ഷമ ചോദിച്ച നന്ദകുമാർ തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു.